സംസ്ഥാന കോൺഗ്രസിൽ 33 ലക്ഷം പുതിയ അംഗങ്ങൾ : എം എം ഹസ്സൻ

hassan

സംസ്ഥാന കോൺഗ്രസിൽ 33 ലക്ഷം പുതിയ അംഗങ്ങളെ ചേർത്തതായി കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം. ഹസൻ. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് പുതിയ അംഗംങ്ങളെ ചേർത്തത്. അംഗത്വ ഫീസിന്റെ പത്തു ശതമാനം എ.ഐ.സി.സിക്ക് നൽകാൻ ഡൽഹിയിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗങ്ങളെ ചേർത്ത വകയിൽ 1.6 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതിൽ എ.ഐ.സി.സിയുടെ വിഹിതമായ 16 ലക്ഷം രൂപയും അംഗത്വ വിതരണത്തിന്റെ വിവരങ്ങളും എം.എം. ഹസനും തിരഞ്ഞെടുപ്പ് വരണാധികാരി സുദർശൻ നാച്ചിയപ്പയും ചേർന്ന് എ.ഐ.സി.സി ട്രഷറർ മോത്തിലാൽ വോറയ്‌ക്ക് കൈമാറി. അംഗത്വ ഫീസിന്റെ 40 ശതമാനം കെ.പി.സി.സിക്ക് ലഭിക്കും. ബാക്കി ഡി.സി.സികൾക്ക് നൽകും.
28ന് സുദർശൻ നാച്ചിയപ്പ കേരളത്തിലെത്തി സംഘടനാ തിരഞ്ഞെടുപ്പിന്റെ തുടർ നടപടികൾക്ക് തുടക്കം കുറിക്കും. ഒക്ടോബറിന് മുൻപ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കും.