പള്ളി ഇടിഞ്ഞുവീണ് ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

V

പറവൂരില്‍ വെള്ളപ്പൊക്ക കെടുതിയില്‍ ആളുകള്‍ അഭയം പ്രാപിച്ച പള്ളി ഇടിഞ്ഞുവീണ് ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പള്ളിയുടെ ഒരുഭാഗം ഇടിയുകയും അഭയാര്‍ത്ഥികള്‍ അതിനടിയില്‍ അകപ്പെടുകയുമായിരുന്നു. ആളുകളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേര്‍ ഇതിനകത്ത് അകപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പ്രളയത്തെ തുടന്ന് വടക്കന്‍ പറവൂരിലെ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചതായിട്ടാണ് വിഡി സതീശന്‍ എംഎല്‍എ അറിയിച്ചത്.അതേസമയം ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതിന്റെ സമീപത്തെ പള്ളിയുടെ മതിലിടിഞ്ഞ് വീണ് ആറുപേര്‍ മരിച്ചതായാണ് അവസാനമായി കിട്ടിയ വിവരം . കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. എന്നാല്‍ ഇന്നാണ് അപകടവിവരം പുറംലോകം അറിയുന്നത്.