പ്രളയക്കെടുതിയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്

whatsapp facebook

കേരളം പ്രളയക്കെടുതിയില്‍ അകപ്പെടുമ്ബോള്‍ സോഷ്യല്‍മീഡിയ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. എസ്‌എംഎസ്, വോയ്സ് മെസേജ്, ഫേസ്ബുക്ക് പോസ്റ്റ്, ഫോണ്‍വിളികള്‍ എന്നിങ്ങനെ പല രൂപങ്ങളിലാണ് വ്യാജസന്ദേശങ്ങള്‍ പരക്കുന്നത്. കേട്ടത് സത്യമാണോയെന്ന് ചിന്തിക്കാനോ ശരിയാണോയെന്ന് സ്ഥിരീകരിക്കാനോ നില്‍ക്കാതെ കിട്ടിയപടി മറ്റുള്ളവരിലേക്ക് കൈമാറുകയാണ് പലരും.ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസെടുക്കുന്നുണ്ട്. ഭീതി ജനിപ്പിക്കുന്ന പോസ്റ്റുകള്‍ സൈബര്‍ ഡോം നീക്കുന്നുമുണ്ട്. വ്യാജസന്ദേശങ്ങള്‍ പടച്ചു വിടുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം മുന്നറിയിപ്പുകള്‍ വന്നിട്ടും വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ കര്‍ശന നടപടി.അതിനിടെ, എറണാകുളം നഗരത്തിലേക്ക് വെള്ളമെത്തിയെന്നും നഗരം മുങ്ങുമെന്നുമുള്ള ചാനല്‍ വാര്‍ത്തകൂടിയായതോടെ ജനം കടുത്ത ഭീതിയിലായി.