Tuesday, April 23, 2024
HomeNationalതനിക്ക് എട്ടാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമെയുള്ളുവെന്ന് മോദി പറയുന്ന വീഡിയോ 'കണ്ടുപിടിച്ച' നടിക്ക് ...

തനിക്ക് എട്ടാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമെയുള്ളുവെന്ന് മോദി പറയുന്ന വീഡിയോ ‘കണ്ടുപിടിച്ച’ നടിക്ക് പണി കിട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമെയുള്ളുവെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയും നടിയുമായ ദിവ്യ സ്പന്ദന. മോദി തന്നെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ടെന്നു പറഞ്ഞ് വീഡിയോ സഹിതം ആയിരുന്നു പോസ്റ്റ്. ‘ഒരുപാട് കഷ്ടപ്പെട്ടാണ് ഞാന്‍ ഈ വീഡിയോ കണ്ടുപിടിച്ചത്. 1998 ല്‍ നടന്ന ഈ അഭിമുഖത്തില്‍ തനിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ കയ്യില്‍ 1979 ല്‍ പൂര്‍ത്തിയാക്കിയ ബിരുദമിരിക്കുന്നു’ ഇതായിരുന്നു ദിവ്യയുടെ ട്വീറ്റ്.  എന്നാല്‍ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രമാണ് ദിവ്യ പോസ്റ്റ് ചെയ്തത്. 17ാം വയസില്‍ വീടു വിട്ടിറങ്ങിയെന്നും ആ സമയത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് മോദി അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ആര്‍എസ്എസ് നിര്‍ദേശത്തെ തുടര്‍ന്ന് വിദൂര പഠനത്തിലൂടെ തുടര്‍വിദ്യാഭ്യാസം നേടിയെന്നും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിഎയും എംഎയും പൂര്‍ത്തിയാക്കിയെന്നും തുടര്‍ന്ന് പറയുന്നുണ്ട്. സത്യം മനസിലായതോടെ അത് പൂര്‍ണമല്ലാത്ത വീഡിയോ ആയിരുന്നുവെന്ന് അംഗീകരിച്ചുകൊണ്ട് ദിവ്യ സ്പന്ദന തന്നെ രംഗത്തെത്തി. എന്നാല്‍ ആദ്യത്തെ ട്വീറ്റ് ഡീലിറ്റ് ചെയ്തില്ല. ആദ്യ ട്വീറ്റിന് 20000 ത്തോളം റീട്വീറ്റുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമത്തെ ട്വീറ്റിന് 200 റീട്വീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments