പ്രളയം തകർത്ത റാന്നിയിൽ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് ഇ​നി​യും മ​ട​ങ്ങാത്തവർ ….

kuttanad flood

പ്രളയ ദുരന്തത്തിന് ശേഷം സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് ഇ​നി​യും മ​ട​ങ്ങാ​നാ​കാ​ത്ത​വ​രു​ണ്ട് റാന്നിയിൽ . റാ​ന്നി പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഐ​ത്ത​ല​യി​ല്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ ക​ഴി​യു​ന്ന​ത്.  പ​മ്പാ​ന​ദി​യി​ല്‍ വെ​ള​ളം പൊ​ങ്ങി​യ​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി നി​ന്ന ഇ​വ​രെ ഓ​ത​റ​മ​ണ്ണി​ല്‍ തോ​മ​സു​കു​ട്ടി​യു​ടെ ക​നി​വി​ലൂ​ടെ കാ​ര്‍​ഷെ​ഡ് വീ​ടും അ​ടു​ക്ക​ള​യു​മാ​യി മാ​റ്റി​യാ​യി​രു​ന്നു എ​ട്ട് കു​ടും​ബ​ങ്ങ​ൾ ക​ഴി​ഞ്ഞ​ത്. ഒ​ന്നി​ച്ച് ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്ത് ക​ഴി​ച്ച് അ​വ​ര്‍ ദി​വ​സ​ങ്ങ​ള്‍ ത​ള്ളി​നീ​ക്കു​ക​യാ​ണ്. പ്ര​ള​യം നാ​ടി​നെ വി​ഴു​ങ്ങി​യ​പ്പോ​ള്‍ കു​ട്ട​വ​ഞ്ചി​യി​ലും ചെ​റു​വ​ള്ള​ങ്ങ​ളി​ലു​മാ​യി സു​ര​ക്ഷി​ത​സ്ഥാ​നം തേ​ടി​യ​വ​രാ​യി​രു​ന്നു ഇ​വ​ർ. വീ​ടി​ന്‍റെ ത​ക​ർ​ച്ച​യും ചെ​ളി​യു​മൊ​ക്കെ​യാ​ണ് പ​ല​രെ​യും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും താ​മ​സം മാ​റ്റാ​ൻ പ്രേ​രി​പ്പി​ച്ച​ത്പ്ര​ള​യം ആ​രം​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ ഇ​വ​ര്‍ ഒ​രേ​കു​ട​ക്കീ​ഴി​ലാ​ണ് താ​മ​സ​വും ഭ​ക്ഷ​ണ​വു​മൊ​ക്കെ. ഭ​ക്ഷ​ണ​ത്തി​നു​ള്ള ചെ​ല​വ് കൂ​ട്ടാ​യി പ​ങ്കി​ടു​ക​യാ​ണ് ഇ​വി​ടെ​യു​ള്ള​വ​ര്‍.  റാ​ന്നി പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ​ക്കാ​ണ് ഏ​റെ​യും വീ​ടു വി​ട്ടി​റ​ങ്ങേ​ണ്ടി​വ​ന്ന​ത്. റാ​ന്നി മാ​മു​ക്കി​ൽ പു​ത്തൂ​ർ ​ഫി​ലി​പ്പി​ന്‍റെ വീ​ടും ക​ട​ക​ളും ത​ക​ർ​ന്നു. താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ വീ​ട് വി​ട്ടി​റ​ങ്ങേ​ണ്ടി​വ​ന്നു. ഉ​പാ​സ​ന​ക്ക​ട​വി​ൽ വീ​ടു​ക​ളു​ടെ സ്ഥി​തി ഏ​റെ മോ​ശ​മാ​യി. താ​മ​സം തു​ട​ങ്ങാ​ൻ ആ​യി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്കു പ​ക​രം എ​ന്താ​കു​മെ​ന്ന് ആ​ർ​ക്കും നി​ശ്ച​യ​മി​ല്ല.  തല്ക്കാലം ബ​ന്ധു​വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ് അ​ധി​കൃ​ത​രു​ടെ കാ​രു​ണ്യം കാ​ക്കു​ക​യാ​ണ് പ​ല​രും.