Saturday, April 20, 2024
HomeKeralaശബരിമല: നിരോധനാജ്ഞ ലംഘിക്കണമെന്ന ശബ്ധ രേഖയുമായി ദേവസ്വം മന്ത്രി കടകംപള്ളി(VIDEO)

ശബരിമല: നിരോധനാജ്ഞ ലംഘിക്കണമെന്ന ശബ്ധ രേഖയുമായി ദേവസ്വം മന്ത്രി കടകംപള്ളി(VIDEO)

ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കലിൽ പുറപ്പെടുവിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ധ രേഖയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ് മീറ്റിംഗിൽ മാധ്യമ പ്രവർത്തകരെ കണ്ടു. തിരുവനന്തപുരത്ത് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ദേവസ്വം മന്ത്രി ശബ്ദ സന്ദേശം പുറത്തുവിട്ടത്.

കേരളത്തില്‍ മനഃപൂർവ്വം കലാപമുണ്ടാക്കാന്‍ ആര്‍എസ്‌എസ് ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ആരോപണവുമായിട്ടാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തത്. ശരണ മന്ത്രവും അയ്യഭക്തിയും മറയാക്കി വിശ്വാസികളെ ഉപയോഗിച്ച്‌ ഉത്തരേന്ത്യന്‍ മാതൃകയില്‍ കലാപം ഉണ്ടാക്കാനാണ് സംഘ പരിവാര്‍ തയ്യാറെടുക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലും പരിസരങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ യുവതികളെ തടയാന്‍ പോകുന്നവര്‍ കൂട്ടമായി പോകരുതെന്നും സംശയം തോന്നാതിരിക്കാന്‍ ഇരുമുടി കെട്ടും മാലയും കരുതണമെന്നുമാണ് ആര്‍എസ്‌എസ് നേതാവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് മന്ത്രി പറഞ്ഞു . ശബരിമലയിലെ ആക്രമങ്ങളുടെ ഉത്തരവാദിത്വം അയ്യപ്പഭക്തരുടെ തലയില്‍ കെട്ടിവെക്കാനാണ് ബിജെപി – ആര്‍എസ്‌എസ് ശ്രമം

ശ്രീധരന്‍ പിള്ള വ്യാജപ്രചാരണം നടത്തുകയാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അല്ലയോ ശ്രീധരന്‍ പിള്ളേ, എന്താണ് നിങ്ങളുടെ പരിപാടി എന്നു ചോദിച്ചുകൊണ്ടാണ് കടകംപള്ളി ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പടവാളോങ്ങിയത്. ഒന്നും രണ്ടും പേരെയും കൂട്ടി, കറുപ്പുമുടുത്ത് സന്നിധാനത്തേയ്ക്ക് ആളുകളോട് വരാന്‍ പറയുന്നതിന് പിന്നിലെ രാഷ്ട്രീയമെന്താണ്?

ശബരിമല യുവതിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അക്രമങ്ങൾ ഉണ്ടായപ്പോൾ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിക്കാനുള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുള്ള ആഹ്വാനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുകയാണ്. ശ്രീധരന്‍ പിള്ളിയുടെ ആഹ്വാനം കലാപം സൃഷ്ടിക്കാനുള്ള നീക്കമാണോയെന്ന് ദേവസ്വം മന്ത്രി ചോദിക്കുന്നു . സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതാണോ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത തെറ്റ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആര്‍എസ്‌എസാണെന്ന് ബിജെപി മറച്ചുവെയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നിലയ്ക്കലില്‍ കഴിഞ്ഞ ദിവസം അക്രമം അഴിച്ചുവിട്ടത് ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരല്ലെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. അത്തരം ആക്രമികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി. ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേര്‍ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ശബ്ദസന്ദേശം ദേവസ്വം മന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യപ്പെടുത്തി. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച്‌ സംസ്ഥാനസര്‍ക്കാരിന് അഭിപ്രായ വ്യത്യാസമില്ല. ബിജെപി തന്നെ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയാല്‍ മതി.

കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റും ബിജെപിയുടെ കയ്യിലാണല്ലോ. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന് ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിയാത്തത്. കലാപ ആഹ്വാനത്തിന് ശ്രമിക്കുന്നതിലും നല്ലതല്ലേ മോദിജിയോട് സംസാരിച്ച്‌ ഒറ്റവരി ഓര്‍ഡിനന്‍സ് ഇറക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചാല്‍ ഓര്‍ഡിനന്‍സ് ഇറക്കാനാകില്ലെന്ന് ശ്രീധരന്‍ പിള്ളയ്ക്ക് അറിയാവുന്നതല്ലേയെന്നുംദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. ഉത്തരേന്ത്യയില്‍ പയറ്റിയ കലാപതന്ത്രങ്ങള്‍ ഇവിടെ എടുക്കരുതെന്നും ഇനിയെങ്കിലും അക്രമങ്ങളില്‍ നിന്ന് ആര്‍എസ്‌എസ് പിന്‍വാങ്ങണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഭക്തരെ മുന്‍നിര്‍ത്തി ബിജെപിയും ആര്‍എസ്‌എസും രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണം. അക്രമം തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ദേവസ്വം മന്ത്രി മുന്നറിയിപ്പ് നല്‍കി.

മന്ത്രി പുറത്തുവിട്ട ആര്‍എസ്‌എസ് നേതാവിന്റെ സന്ദേശം ഇങ്ങനെ:

‘സ്വാമി ശരണം, നമസ്‌തേ, ഞാന്‍ എഎച്ച്‌പി ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണ് സംസാരിക്കുന്നത്. ഇപ്പോള്‍ അത്യാവശ്യമായി ഈ വോയ്‌സ് മെസ്സേജ് ഇടുന്നത്. നിലയ്ക്കലിലേയ്ക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെങ്കില്‍ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട്, കൂട്ടം കൂട്ടമായി പോയാല്‍ അറസ്റ്റ് ചെയ്യുകയും ഇരുമുടിയില്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുണ്ട്. തല്‍ക്കാലം പോകാന്‍ നില്‍ക്കുന്ന ഭക്തര്‍ കൈയില്‍ ഇരുമുടിക്കെട്ട്.. ഇരുമുടിക്കെട്ട് പോലെത്തന്നെ… ഇരുമുടിക്കെട്ടില്‍ തേങ്ങയും മറ്റും നിറച്ചുകൊണ്ട് ഒറ്റയ്‌ക്കോ രണ്ട് പേരോ ആയി മാത്രം കറുപ്പുമുടുത്ത്, മാല.. ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്തുക.

നിലയ്ക്കലെത്തിയ ശേഷം 9400161516 എന്ന നമ്പറിലേയ്ക്ക് വിളിയ്ക്കുക. അപ്പഴേയ്ക്ക് നിങ്ങളെ കോണ്‍ടാക്‌ട് ചെയ്തുകൊണ്ട് മറ്റൊരു നമ്ബര്‍ തരും, ആ നമ്പറില്‍ ബന്ധപ്പെടുമ്ബോഴേയ്ക്ക് നിങ്ങള്‍ക്ക് എല്ലാ സജ്ജീകരണവും നിലയ്ക്കല്‍ ഭാഗത്ത് നിന്നുണ്ടാകും. എത്രയും പെട്ടെന്ന് എത്താന്‍ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലിലെത്തുക, സ്വാമി ശരണം.’

RELATED ARTICLES
- Advertisment -

Most Popular

Recent Comments