Wednesday, April 24, 2024
HomeKeralaബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ ശ്രീധരന്‍ പിള്ള മന്ത്രി കടകംപള്ളിക്ക് മറുപടിയുമായി രംഗത്ത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ ശ്രീധരന്‍ പിള്ള മന്ത്രി കടകംപള്ളിക്ക് മറുപടിയുമായി രംഗത്ത്

ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ പുറത്തു വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍

പി.എസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞത്

“നിലയ്ക്കലും പമ്പയിലും ഇന്നലെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജ് നെക്കുറിച്ച് പോലീസ് അതിക്രമങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ് വളരെ ആസൂത്രിതമായി ശബരിമല തകർക്കുവാനുള്ള കേരള സർക്കാരിന്റെയും സിപിഎമ്മിന്റെയും പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്നലെ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുവാൻ ഇടയായത്. മാധ്യമ സുഹൃത്തുക്കൾക്ക് നേരെ ഉണ്ടായ അക്രമങ്ങളും അതിനെ ഭാഗമായി ഉണ്ടായതാണ്……” (കൂടുതൽ അറിയുവാൻ വീഡിയോ കാണുക )


ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ് കോൺഫ്രൻസിൽ പുറത്തു വിട്ട ശബ്‌ദ സന്ദേശം ആരുടെതെന്ന് അദ്ദേഹം തന്നെ പറയട്ടെയെന്ന് വെല്ലുവിളിച്ചു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ ശ്രീധരന്‍ പിള്ള രംഗത്ത്. തന്റെയോ അതോ മറ്റേതെങ്കിലും ബിജെപി പ്രവര്‍ത്തകരുടെയുമാണോ എന്നുള്ളത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയട്ടെ. ബിജെപി പ്രവര്‍ത്തകനാണെങ്കില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്‍റെ പുതിയ സമവായ നീക്കത്തെ പഴയ ചാക്ക് പോലെയാണ് അവരുടെ വാക്ക് എന്ന് പറഞ്ഞു തള്ളി കളയുകയും ചെയ്തതു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments