Thursday, April 25, 2024
HomeKeralaസ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണ്: പിസി ജോര്‍ജ് എംഎല്‍എ

സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണ്: പിസി ജോര്‍ജ് എംഎല്‍എ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയെ പരസ്യമായി പരിഹസിച്ചു കൊണ്ട് പിസി ജോര്‍ജ് എംഎല്‍എ. സുപ്രീം കോടതിക്ക് വിശ്വാസത്തിനെ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഒരവകാശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണ്. അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകള്‍ സന്ദര്‍ശനം നടത്തുന്നത് ബ്രഹ്മചര്യത്തെ ബാധിക്കുമെന്നും പിസി പറയുന്നു. പമ്പയില്‍ വെച്ച്‌ റിപബ്ലിക്ക് ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ഇംഗ്ലീഷില്‍ സംസാരിക്കാമെന്ന് പറഞ്ഞെങ്കില്‍ മുമ്ബ് റിപബ്ലിക് ടിവിയുടെ ചര്‍ച്ചയില്‍ പോയി നാണം കെട്ടതിനാല്‍ മലയാളത്തില്‍ തന്നെ പറയുകയായിരുന്നു എംഎല്‍എ. അയ്യപ്പനും സ്ത്രീകളും തമ്മില്‍ മാതൃപുത്രി ബന്ധമാണുള്ളത്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയിലുള്ളവരെ തനിക്ക് വേണ്ട എന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് ഇവര്‍ ശബരിമലയില്‍ പോകുന്നത്. സുപ്രീം കോടതിക്ക് വിശ്വാസത്തിന് മേല്‍ അധികാരമില്ലെന്നും പിസി ജോര്‍ജ് പറയുന്നു. ഭരണഘടനയനുസരിച്ച്‌ ഇഷ്ടദൈവത്തില്‍ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ ഇടപെടാല്‍ സുപ്രീം കോടതിക്ക് അധികാരമില്ല. വിശ്വാസമാണ് പരമപ്രധാനമെന്നും അതില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും പിസി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ നാസ്തികനാണ്. പിണറായിക്കു വിശ്വാസപരമായ കാര്യങ്ങളില്‍ താല്‍പര്യമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments