Friday, March 29, 2024
HomeInternationalആഴ്ചയില്‍ ഏഴ് ദിവസം ജോലി ചെയ്തതിന് പിഴ.

ആഴ്ചയില്‍ ഏഴ് ദിവസം ജോലി ചെയ്തതിന് പിഴ.

ആഴ്ചയില്‍ ഏഴ് ദിവസം ജോലി ചെയ്ത ബേക്കറിക്കാരന് പിഴ. പാരിസിലാണ് സംഭവം. ആത്മാര്‍ഥത കൂടിയതിന്റെ പേരിലാണ് 41കാരനായ സെഡ്രിക് വെവര്‍ എന്ന ബേക്കറിക്കാരന് 3600 ഡോളര്‍ പിഴ ശിക്ഷ വിധിച്ചത്. പാരിസിലെ ഒരു വിനോദസഞ്ചാര മേഖലയിലാണ് സെഡ്രികിന്റെ ബേക്കറി സ്ഥിതി ചെയ്യുന്നത്.ബേക്കറി ഉടമയും ജോലിക്കാരനുമെല്ലാം സെഡ്രിക് തന്നെയാണ്. സീസണായതിനാല്‍ ബേക്കറിയിലെ തിരക്ക് കണക്കിലെടുത്താണ് സെഡ്രിക് ആഴ്ച മുഴുവന്‍ ജോലി ചെയ്തത്. പാരിസിലെ തൊഴില്‍ നിയമമനുസരിച്ച് ആഴ്ചയില്‍ 6 ദിവസം മാത്രമാണ് ജോലി ചെയ്യാന്‍ പാടുള്ളൂ.തൊഴിലാളി പീഡനം തടയുന്നതിനായാണ് ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നത്. അതേസമയം പിഴയൊടുക്കാന്‍ സെഡ്രിക് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും സെഡ്രികിനെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments