കാലം ചെയ്ത ഗീവർഗീസ് മാർ അത്തനാസിയോസ്; അനീതിക്കെതിരെ പടവാളേന്തിയ പ്രവാചകൻ

0
2

മികച്ച പ്രഭാഷകൻ, ധ്യാനഗുരു, ചിന്തകൻ, വേദശാസ്ത്രപണ്ഡിതൻ, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിൽ സഭയിലും സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു കാലം ചെയ്ത ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത. അ​​​നീ​​​തി​​​ക്കും അ​​​ഴി​​​മ​​​തി​​​ക്കും കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യ്ക്കു​​​മെ​​​തി​​​രെ ഇ​​​ടി​​​മു​​​ഴ​​​ക്ക​​​ത്തോ​​​ടെ​​​യു​​​ള്ള പ്ര​​​വാ​​​ച​​​ക​​​ശ​​​ബ്ദ​​​മാ​​​യി​​​രു​​​ന്നു അദ്ദേഹം. അ​​​നു​​​വാ​​​ച​​​ക​​​രി​​​ലേ​​​ക്ക് വേ​​​ഗ​​​ത്തി​​​ൽ സം​​​വ​​​ദി​​​ക്കാ​​​നു​​​ള്ള അദ്ദേഹത്തിന്റെ അപാരമായ കഴിവ് എടുത്തു പറയേണ്ടതാണ്. ക​​​വി​​​ത​​​യും സം​​​ഗീ​​​ത​​​വും അദ്ദേഹത്തിന്റെ ജീവിതത്തിനും സന്ദേശത്തിനും കൂടുതൽ മിഴിവേകിയിരുന്നു. വാക്കുകളെ അടുക്കിവച്ച് ആദ്യവസാനം ഒരേ താളത്തിൽ സാവധാനം പ്രസംഗിക്കുന്ന അദ്ദേഹത്തിന്റെ ശൈലി വേറിട്ടതായിരുന്നു. ​​​ആരെ​​​യും ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന ചി​​​ന്തോദ്ദീപ​​​ക​​​മാ​​​യ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വത്യസ്തനാക്കിയിരുന്നു.മാ​​​റ്റ​​​ത്തി​​​ന്‍റെ മാ​​​റ്റൊ​​​ലി മു​​​ഴ​​​ക്കി​​​യ ക​​​വി​​​ത​​​ക​​​ളെ അതിന്റെ തനിമ നഷ്ടപ്പെടുത്താതെ സു​​​വി​​​ശേ​​​ഷ​​​വു​​​മാ​​​യി കോ​​​ർ​​​ത്തി​​​ണ​​​ക്കി​​​യ​​​പ്പോ​​​ൾ അ​​​ത്തനാസിയോ​​​സിസിന്റെ വാ​​​ക്കു​​​ക​​​ൾ​​​ക്ക് മൂ​​​ർ​​​ച്ച​​​യേ​​​റി.സുകുമാർ അഴീക്കോട്, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവരുടെ വാക്കുകളും ചിന്തകളും അത്തനാസിയോസ് തന്റെ സന്ദേശങ്ങളിൽ ഉദാഹരണങ്ങളായി അവതരിപ്പിക്കുമായിരുന്നു. ദൈ​​​വ​​​സൃ​​​ഷ്ടി​​​യാ​​​യ പ്ര​​​പ​​​ഞ്ച​​​ത്തെ പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സു​​​വി​​​ശേ​​​ഷ​​​സ​​​ത്യങ്ങ​​​ൾ ഉയർത്തിപിടിക്കുവാൻ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
സാ​​​മൂ​​​ഹി​​​ക​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ തി​​​രു​​​വ​​​ച​​​ന വെളിച്ചത്തതിൽ വ്യാ​​​ഖ്യാ​​​നി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന അപാരമായ ക​​​ഴി​​​വ് സ​​​ഭാ സ​​​മു​​​ദാ​​​യ ഭേ​​​ദ​​​മെ​​​ന്യേ ധാരാളം ആരാധകരെ നേ​​​ടി​​​ക്കൊ​​​ടു​​​ത്തു.ആശയറ്റവരുടെയും ആ​​​ലം​​​ബ​​​ഹീ​​​ന​​​രു​​​ടെ​​​യും ആ​​​ശ്ര​​​യ​​​മാ​​​യിരുന്നു മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​. തിരുവചനത്തിലെ ഗ​​​ഹ​​​ന​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ നൈ​​​സ​​​ർ​​​ഗി​​​ക​​​വും കാ​​​വ്യാ​​​ത്മ​​​ക​​​വു​​​മാ​​​യ ശൈ​​​ലി​​​യി​​​ൽ അവതരിപ്പിച്ചിരുന്നതു കൊണ്ടു അ​​​നു​​​വാ​​​ച​​​ക​​​ന്‍റെ ഹൃ​​​ദ​​​യം ക​​​വ​​​രുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സേ​​​വ​​​നം ചെ​​​യ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ല്ലാം വ്യ​​​ത്യ​​​സ്ത​​​മാ​​​യ ചി​​​ന്ത​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹ​​​ത്തെ വേ​​​റി​​​ട്ട​​​താ​​​ക്കി. പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രെ​​​യും സ​​​മൂഹ​​​ത്തി​​​ൽ സ​​​ഹാ​​​യം അ​​​ർ​​​ഹി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും ചേ​​​ർ​​​ത്തു നി​​​ർ​​​ത്താ​​​നും സ​​​ഹോ​​​ദ​​​രീ സ​​​ഭ​​​ക​​​ളു​​​മാ​​​യി ന​​​ല്ല ബ​​​ന്ധം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നും സ​​​മുദാ​​​യ സ്നേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം സാ​​​മൂ​​​ഹി​​​ക​​​മാ​​​യ ഐ​​​ക്യം നി​​​ല​​​നി​​​ർ​​​ത്താ​​​നും മാ​​​ർ അ​​​ത്താ​​​നാ​​​സി​​​യോ​​​സ് ത​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​ന്ഥാ​​​വി​​​ൽ ഏ​​​റെ ശ്രദ്ധിച്ചിരുന്നു. ഭൂരഹിതർക്കും ആദിവാസികൾക്കും വേണ്ടി അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മാരാമൺ കൺവെൻഷൻ സംഘാടകരായ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മാരാമൺ കൺവെൻഷന്റെ ചുമതലക്കാരനായിരിക്കുമ്പോഴാണ് കൺവെൻഷന്റെ ഈറ്റില്ലമായ കല്ലിശേരി കടവിൽ മാളികയുടെ പുനരുദ്ധാരണത്തിനു പദ്ധതികൾ തയ്യാറാക്കി പ്രവർത്തിച്ചത്. പൊതുവേ സൗമ്യനായ അത്തനാസിയോസ് സഭയുടെ ഘടനാപരമായ കാര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുമ്പോൾ പലപ്പോഴും ക്ഷോഭം കൊണ്ട് പൊട്ടിത്തെറിക്കുമായിരുന്നു. തൽഫലമായി സഭയ്ക്കുള്ളിൽ എതിരാളികളെ സൃഷ്ടിച്ചിരുന്നുവെന്നതും പച്ചയായ യാഥാർഥ്യം. സ​​​മൂ​​​ഹ​​​ത്തി​​​നു അദ്ദേഹം നൽകിയ മ​ഹി​ത​മാ​യ സം​ഭാ​വ​നകൾ ഒരുനാളും വിസ്മരിക്കപ്പെടുകയില്ല.

athanasiyos citinews ranni

മാർത്തോമ്മാ സുവിശേഷ സേവികാസംഘം, സൺഡേസ്‌കൂൾ സമാജം, എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ്, വൈദിക സെലക്‌ഷൻ കമ്മിറ്റി, വൈദിക സെമിനാരി, സഭ ഡയറക്ടറി കമ്മിറ്റി, വൈദിക കോൺഫറൻസ് എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം – കൊച്ചി ഭദ്രാസനത്തിൽ വാഴക്കുളം ഗ്രേറ്റർ കൊച്ചിൻ സെന്ററിന്റെ നിർമാണത്തിന് നേതൃത്വം നൽകി. ആദിവാസികളുടെ കുട്ടികളുടെ ക്ഷേമത്തിനായി ത്വാക്കാക്കര പോഞ്ഞാശേരിയിൽ സ്ഥലം വാങ്ങി ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മൂന്നാർ റിട്രീറ്റ് സെന്ററിന്റെ നിർമാണത്തിനു മുൻകൈയെടുത്തു. ഭദ്രാസന സേവികാസംഘത്തിന്റെ ചുമതലയിലുളള പത്തനംതിട്ട വനിതാ ഹോസ്റ്റൽ, കേക്കൊഴൂർ ദീപം ബാലികാഭവൻ, കൃപാഭവൻ, മൈലപ്രായിൽ വയോജന മന്ദിരം, ഭൂമിയും വീടുമില്ലാത്തവർക്കുള്ള പദ്ധതി തുടങ്ങിയവ നടപ്പാക്കി. സുവിശേഷ സംഘം പ്രസിഡന്റായിരുന്നപ്പോൾ പെരുമ്പാവൂരിൽ മാർത്തോമ കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി സ്ഥാപിക്കുന്നതിനു നേതൃത്വം നൽകി.ഇതെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തനപന്ഥാവിലെ ചില അധ്യായങ്ങൾ മാത്രം.

നിരാലംബരുടെ ഇടയാനായിരുന്ന ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ സിറ്റി ന്യൂസിന്റെ അനുശോചങ്ങൾ.