Thursday, March 28, 2024
HomeNationalനാണമുണ്ടെങ്കില്‍ കര്‍ണാടക ഗവര്‍ണര്‍ രാജിവെച്ച്‌ പുറത്തു പോകട്ടെ-യെച്യൂരി

നാണമുണ്ടെങ്കില്‍ കര്‍ണാടക ഗവര്‍ണര്‍ രാജിവെച്ച്‌ പുറത്തു പോകട്ടെ-യെച്യൂരി

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയും നാണമുണ്ടെങ്കില്‍ രാജിവെച്ച്‌ പുറത്തു പോകട്ടെയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്യൂരി. ബെംഗുളൂരുവില്‍ ഇരുന്ന തെറ്റായ ഡീലുകള്‍ നടത്തുന്ന കേന്ദ്ര മന്ത്രിമാരും തുല്യ തെറ്റുകാരാണെന്നും ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞിരിക്കുകയാണെന്നും അദേഹം പറഞ്ഞു.ക്രിമിനലുകളെ ഉപയോഗിച്ച്‌ ജനാധിപത്യ സ്ഥാപനങ്ങളെ തെറ്റായി ഉപയോഗിച്ച്‌ ഭരണഘടനാ സംവിധാനങ്ങളെ കാറ്റില്‍ പറത്തിയ മോഡിയും അമിത് ഷായും ജനങ്ങളുടെ കരുത്ത് നേരിട്ട് അറിഞ്ഞിരിക്കുകലാണ്. അതേസമയം, ബി.എസ് യെദ്യൂരപ്പയുടെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ കര്‍ണാടക ഗവര്‍ണര്‍ എപ്പോഴാണ് രാജി വെക്കുന്നതെന്ന് പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ ചോദിച്ചു. ഗവര്‍ണറുടെ വഴി വിട്ട സഹായം കൊണ്ട് നേടിയ മുഖ്യമന്ത്രിസ്ഥാനം രാജി വച്ച സാഹചര്യത്തിലാണ് ഹര്‍ദ്ദിക്കിന്റെ ചോദ്യം. ഗവര്‍ണറുടെ തീരുമാനം ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാക്കളങ്കമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും പ്രതികരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments