Thursday, April 18, 2024
HomeNationalഇന്ത്യയില്‍ തോക്ക് കൈവശം വെയ്ക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചു

ഇന്ത്യയില്‍ തോക്ക് കൈവശം വെയ്ക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചു

തോക്ക് കൈവശം വെയ്ക്കുന്നത് അമേരിക്കന്‍ പൗരന്മാരുടെ ഒരവകാശമാണ്. എന്നാല്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യയും മുന്നേറുകയാണ്. ഇന്ത്യയില്‍ തോക്ക് കൈവശം വെയ്ക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ആഗോളതലത്തില്‍ 85.7 കോടി പൗരന്മാര്‍ തോക്ക് കൈവശം വെയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 39 കോടിയും അമേരിക്കയില്‍ നിന്നുളളവരാണ്. അതായത് മൊത്തം ആയുധങ്ങളുടെ 46 ശതമാനം അമേരിക്കക്കാര്‍ കൈവശം വെച്ചിരിക്കുന്നുവെന്ന് സാരം. ഈ പട്ടികയിലേക്കാണ് ഇന്ത്യയും കടന്നുകൂടിയിരിക്കുന്നത്. ഇന്ത്യയിലെ 7.1 കോടി ജനങ്ങള്‍ ആത്മ രക്ഷാര്‍ത്ഥം ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നതായാണ് സ്‌മോള്‍ ആംസ് സര്‍വ്വേ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ആയുധ സംസ്‌കാരത്തില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ അയല്‍ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനുമുണ്ട്. ചൈനയില്‍ 4.9 കോടിയും, പാകിസ്ഥാനില്‍ 4.3 കോടി പൗരന്മാരുമാണ് ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നത്. അമേരിക്കയില്‍ പ്രതിവര്‍ഷം 1.4 കോടി ആയുധങ്ങളാണ് പൗരന്മാര്‍ പുതിയതായി വാങ്ങുന്നതായാണ് കണക്ക്. അമേരിക്കന്‍ വില്‍പ്പന രംഗത്ത് തോക്കു വിപണിക്ക് നിര്‍ണായക പങ്കുണ്ടെന്ന് സാരം. 100 കുടുംബങ്ങളിലായി 121 ആയുധങ്ങളാണ് അമേരിക്കക്കാര്‍ ശരാശരി സൂക്ഷിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments