Friday, April 19, 2024
HomeKeralaചെങ്ങന്നൂരിൽ 10 ദിവസം പ്രായമായ കുഞ്ഞിനെയും അമ്മയെയും കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി

ചെങ്ങന്നൂരിൽ 10 ദിവസം പ്രായമായ കുഞ്ഞിനെയും അമ്മയെയും കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി

പത്ത് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും സണ്‍ഷൈഡ് വഴി രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. നെഞ്ചിടിപ്പേറ്റുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലാണ് 10 ദിവസം പ്രായമായ കുഞ്ഞിനെയും അമ്മയെയും കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. തകര്‍ന്ന വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു അവര്‍. വീടിന്റെ സണ്‍ഷൈഡ് വഴി രണ്ടില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് കരുതലോടെ കുഞ്ഞിനെ പുറത്തെത്തിക്കുന്ന വീഡിയോയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.ആലുവ കടുങ്ങല്ലൂരിലും നിരവധി പേരാണ് വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടന്നത്. ഈസ്റ്റ് കടുങ്ങല്ലൂരില്‍ വീടുകളില്‍ കുടുങ്ങിപ്പോയ 127 പേരെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്വിറ്ററിലൂട അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments