Saturday, April 20, 2024
HomeKeralaദിലീപിന്‍റെ സിനിമാശാലയിൽ വന്നവരുടെ കാറ് തകർത്തു മോഷണം

ദിലീപിന്‍റെ സിനിമാശാലയിൽ വന്നവരുടെ കാറ് തകർത്തു മോഷണം

നടൻ ദിലീപിന്‍റെ സിനിമാശാലയായ ഡി സിനിമാസിൽ വന്നവരുടെ കാറിന്റെ ചില്ലുകൾ തകർത്ത് മോഷണം നടത്തി . ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഡി സിനിമാസിലേക്കുള്ള സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് കാറുകളുടെ ചില്ലുകൾ തകർത്താണ് കാറുകളിലെ സ്റ്റീരിയോകൾ മോഷ്ടിച്ചത്. സെക്കൻഡ് ഷോക്ക് വന്നവരുടെ കാറുകളുടെ ചില്ലുകൾ തകർത്താണ് മോഷണം നടത്തിയത്.

സിനിമ കഴിഞ്ഞ് തിരിച്ച് പോകാൻ കാറിനടുത്തേക്ക് വന്നപ്പോഴാണ് കാറുകളുടെ സൈഡ് ഗ്ലാസുകൾ തകർത്ത നിലയിൽ കണ്ടത്. കാർ പരിശോധിച്ചപ്പോൾ സ്റ്റീരിയോകൾ മോഷണം പോയതായി കണ്ടെത്തി. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. കാറിന്‍റെ സൈഡ് ഗ്ലാസുകൾ തകർത്ത് ഡോർ തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ചാലക്കുടി, മാള, പോട്ട തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടേതാണ് കാറുകൾ. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments