Friday, March 29, 2024
HomeNationalബിരിയാണിയുണ്ടാക്കാൻ അറിയില്ല; ഭാര്യയെ ഭർത്താവു ഉപേക്ഷിച്ചു

ബിരിയാണിയുണ്ടാക്കാൻ അറിയില്ല; ഭാര്യയെ ഭർത്താവു ഉപേക്ഷിച്ചു

ബിരിയാണി പാചകം ചെയ്ത് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഭര്‍ത്താവ് ഭാര്യയെ വീടിനു പുറത്താക്കി. തെലങ്കാനയിലാണ് സംഭവം. കമ്പ്യൂട്ടര്‍ എഞ്ചിനിയറായ രാജേന്ദ്ര പ്രസാദ് എന്ന യുവാവാണ് ബിരിയാണിയുടെ പേരില്‍ ഭാര്യ മാനസയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തനിക്കിഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കിത്തരാന്‍ രാജേന്ദ്ര ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടാക്കാന്‍ തനിക്കറിയില്ലെന്ന് ഭാര്യ അറിയിച്ചതോടെയാണ് ഇയാള്‍ ഭാര്യയെ വീടിനു പുറത്താക്കിയത്. എല്ലാ ദിവസവും തന്റെ ഭര്‍ത്താവ് മദ്യപിച്ച് വരാറുണ്ടെന്നും അതിനു ശേഷം ബിരിയാണി ഉണ്ടാക്കി നല്‍കാന്‍ ആവശ്യപ്പെടാറുണ്ടെന്നും യുവതി പറഞ്ഞു. ബിരിയാണി ഉണ്ടാക്കാനുള്ള ആവശ്യം നിരസിച്ചാല്‍ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നും യുവതി പറഞ്ഞു. ഈ ആഴ്ച ആദ്യം ഭര്‍ത്താവിന്റെ വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയിലേക്കാണ് ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ തീരുമാനമായത്. എന്നാല്‍, തനിക്ക് സ്ത്രീധനം വളരെ കുറച്ചാണ് ലഭിച്ചതെന്നും താന്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നുമാണ് ഭര്‍ത്താവിന്റെ നിലപാട്. മാനസയുടെ അവസ്ഥ അറിഞ്ഞ അയല്‍ക്കാരും സ്ത്രീ സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടു. മാനുഷിക പരിഗണന പോലും നല്‍കാതെ ഇറക്കിവിട്ട ഭര്‍ത്താവിനെതിരെ മാനസ പോലീസില്‍ പരാതിയും നല്‍കി. പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും രാജേന്ദ്രയും കുടുംബവും വഴങ്ങിയില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ പേരില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments