Friday, March 29, 2024
HomeInternationalവാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫെയ്‌സ്ബുക്കിന് കൈമാറരുതെന്ന് സി.എന്‍.ഐ.എല്‍

വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫെയ്‌സ്ബുക്കിന് കൈമാറരുതെന്ന് സി.എന്‍.ഐ.എല്‍

സന്ദേശങ്ങൾ കൈമാറുന്ന ലോകത്തിലെ തന്നെ പ്രമുഖ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫെയ്‌സ്ബുക്കിന് കൈമാറരുതെന്ന് ഫ്രാന്‍സിലെ ഡാറ്റ പ്രെറ്റക്ഷന്‍ കമ്മീഷന്‍ (സി.എന്‍.ഐ.എല്‍). ഒരുമാസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യത മുന്‍ നിര്‍ത്തിയാണ് കമ്മീഷന്റെ പുതിയ നീക്കം. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഔപചാരിക നോട്ടീസ് കമ്മീഷന്‍ ഫെയ്‌സ്ബുക്കിന് കൈമാറിയത്. കൂടാതെ ഇതുവരെ ഫെയ്‌സ്ബുക്കിന് കൈമാറിയ വിവരങ്ങളുടെ സാമ്പിള്‍ കമ്മീഷന്‍ ന്ല്‍കാനും കുറിപ്പില്‍ സി.എന്‍.ഐ.എല്‍ ആവശ്യപ്പെട്ടിടുണ്ട്. അതേസമയം വാട്ട്‌സ്ആപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്ക് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നും അതുകൊണ്ട് ഫ്രാന്‍സിലെ സി.എന്‍.ഐ.എല്‍ കമ്മീഷന്‍ ആവശ്യപ്പെട്ട പ്രകാരം വാട്ടസ്ആപ്പ് കൈമാറിയ വിവരങ്ങളുടെ സാമ്പിള്‍ കൈമാറിനാകില്ലെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ പ്രതികരിച്ചു. അതേസമയം ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷനും പ്രതികരിച്ചു. 2014-ലാണ് വാട്ട്‌സ്ആപ്പിനെ ഭീമമായ തുകയ്ക്ക് ഫെയ്‌സ്ബുക്ക് വാങ്ങുന്നത്. തുടര്‍ന്ന് 2016 ആഗസ്ത് 25ന് തങ്ങളുടെ സ്വാകര്യനയത്തില്‍ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ ഡാറ്റ ഫെയ്‌സ്ബുക്കിന് കൈമാറുമെന്ന നയം ആപ്പ് സ്വീകരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments