ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവയ്പിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

russian church attack

റഷ്യയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവയ്പിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. പോരാട്ടം നടത്തിയത് കാലിഫേറ്റിന്‍റെ സൈനികനെന്ന് ഐഎസ് ബന്ധമുള്ള അമഖ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയിലെ കിസ്‌ലയറിലുള്ള പള്ളിയിലാണ് ഞായറാഴ്ച വെടിവയ്പുണ്ടായത്. പ്രത്യേക പ്രാർഥനാ ചടങ്ങുകൾക്കു ശേഷം മടങ്ങിയവർക്കു നേരെയുണ്ടായ അക്രമണത്തിൽ അഞ്ചു സ്ത്രീകളാണ് മരിച്ചത്. ആള്ളാഹു അക്ബർ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് അക്രമി വെടിവയ്പ് നടത്തിയത്. ഇയാളെ സുരക്ഷാസേന പിന്നീട് വധിച്ചു.