Thursday, April 25, 2024
HomeTechnologyവോട്ടിങ്‌ മെഷീനുകളെക്കുറിച്ച്‌ ആരോപണങ്ങൾ ഉയരുന്നതിനിടെ വിവി പാറ്റ് വോട്ടിങ്‌ മെഷീനുകള്‍ വാങ്ങാൻ തീരുമാനിച്ചു

വോട്ടിങ്‌ മെഷീനുകളെക്കുറിച്ച്‌ ആരോപണങ്ങൾ ഉയരുന്നതിനിടെ വിവി പാറ്റ് വോട്ടിങ്‌ മെഷീനുകള്‍ വാങ്ങാൻ തീരുമാനിച്ചു

വോട്ടേഴ്‌സ് വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ മെഷീനുകള്‍ വാങ്ങാൻ 3,000 കോടി രൂപ നീക്കിവച്ചു

ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളെക്കുറിച്ച്‌ ആരോപണങ്ങൾ ഉയരുന്നതിനിടെ പുതിയ ഹൈടെക്‌ വോട്ടിങ്‌ യന്ത്രങ്ങൾ വാങ്ങാൻ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ തീരുമാനിച്ചു. പുതിയ വിവി പാറ്റ് (വോട്ടേഴ്‌സ് വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മെഷീനുകള്‍ വാങ്ങുന്നതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

നിലവിലുള്ള വോട്ടിങ്‌ യന്ത്രങ്ങളിൽ വ്യാപകമായി ക്രമക്കേട്‌ നടക്കുന്നുവെന്ന പരാതികളെത്തുടർന്നാണ്‌ യന്ത്രം മാറ്റുന്നത്‌. ഇതിനായി 3,000 കോടി രൂപ നീക്കിവച്ചു. വോട്ടിങ് കൃത്രിമം ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രചരണം ശക്തമാകുന്നതിനിടെയാണ് തീരുമാനം.

മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പിന്‌ ഉപയോഗിക്കേണ്ട വോട്ടിങ്‌ മെഷീനിൽ അട്ടിമറി നടന്നുവെന്ന ആരോപണം വീഡിയോ സഹിതം പുറത്തുവന്നതിനെത്തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ പുതിയ യന്ത്രങ്ങൾ വാങ്ങുന്നത്‌ വേഗത്തിലാക്കിയത്.വോട്ടിങ്‌ മെഷീന്റെ പ്രദർശനത്തിൽ ഏത്‌ ബട്ടനിൽ അമർത്തിയാലും, താമര അടയാളത്തിൽ വോട്ട്‌ പതിയുന്ന വീഡിയോ പുറത്ത്‌ വന്നതിനെ തടർന്ന്‌ കമ്മീഷൻ നേരത്തെ വിശദീകരണം തേടിയിരുന്നു. യുപി തെരഞ്ഞെടുപ്പിൽ വോട്ടിങ്‌ യന്ത്രങ്ങളിൽ അട്ടിമറി നടന്നുവെന്ന ആരോപണത്തിന്‌ കൂടുതൽ ബലം പകർന്നാണ്‌ ഏത്‌ ബട്ടനിൽ കുത്തിയാലും ബിജെപിക്ക്‌ വോട്ട്‌ പതിയുന്ന വോട്ടിങ്‌ യന്ത്രത്തിന്റെ വീഡിയോ പുറത്ത്‌ വന്നത്‌. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ പരാതി നൽകിയിരുന്നു.

വരുന്ന തിരഞ്ഞെടുപ്പുകളില്‍ വിവി പാറ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാന്‍ വൈകുന്നതെന്താണെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോടും കേന്ദ്രത്തോടും ചോദിക്കുകയും ചെയ്തു. മേയ് എട്ടിനകം മറുപടി നല്‍കണമെന്നായിരുന്നു ഉത്തരവ്.

വോട്ട് ഏതു സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നു വോട്ടര്‍ക്കു കാണാവുന്ന സംവിധാനമാണു വിവി പാറ്റ്. വോട്ടിങ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്റര്‍, വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ പ്രിന്റ് ചെയ്തു സ്ലിപ് പ്രദര്‍ശിപ്പിക്കും. എന്നാല്‍, തിരുത്താന്‍ അവസരമില്ല. ഇതു പരിശോധിക്കാന്‍ വോട്ടര്‍ക്ക് ഏഴു സെക്കന്‍ഡ് സമയം ലഭിക്കും. വോട്ടിങ്ങിനെക്കുറിച്ചു പരാതി ഉയര്‍ന്നാല്‍ സ്ലിപ്പുകള്‍ എണ്ണി പരിഹാരം കാണാം.
വിവിപിഎടി സംവിധാനത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്, കണ്‍ട്രോള്‍ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും സമീപം വിവിപിഎടി മെഷീനും സ്ഥാപിക്കും. കണ്‍ട്രോള്‍ യൂണിറ്റുമായി വിവിപിഎടി മെഷീനെ ബന്ധിപ്പിച്ചിരിക്കും. വോട്ടു ചെയ്ത് അടുത്ത സെക്കന്‍ഡില്‍തന്നെ വിവിപിഎടി മെഷീന്‍ വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ പ്രിന്റ് ചെയ്തു സ്ലിപ് പുറത്തേക്കു നീക്കും. വോട്ടു ചെയ്തയാളുടെ വിശദാംശങ്ങള്‍ പേപ്പറില്‍ ഉണ്ടാകില്ല. ഏഴു സെക്കന്‍ഡ് നേരം സ്ലിപ് പരിശോധിക്കാന്‍ വോട്ടര്‍ക്കു സമയം ലഭിക്കും. എട്ടാം സെക്കന്‍ഡില്‍ മെഷീന്‍തന്നെ സ്ലിപ് മുറിച്ചു ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കും.വോട്ടെടുപ്പു പൂര്‍ത്തിയായാല്‍ വോട്ടിങ് യന്ത്രത്തോടൊപ്പം ബാലറ്റ് പെട്ടിയും സീല്‍ ചെയ്തു സൂക്ഷിക്കും. വോട്ടിങ് മെഷീന്‍ സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്നാല്‍ കമ്മിഷന്റെ തീരുമാനപ്രകാരം ബാലറ്റ് പെട്ടിയില്‍നിന്നു സ്ലിപ്പുകള്‍ പുറത്തെടുത്ത് എണ്ണാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments