സം​സ്ഥാ​ന​ത്ത് മൂന്ന് ദി​വ​സ​ത്തേ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം

fire

സം​സ്ഥാ​ന​ത്ത് മൂന്ന് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം. വ​ട​ക്ക​ന്‍ കേ​ര​ള​ത്തിൽ ഉണ്ടായ സം​ഘ​ര്‍​ഷ​ങ്ങളുടെ പശ്ചാത്തലത്തിൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. എ​ല്ലാ സ്ഥ​ല​ങ്ങ​ളും പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ര്‍​ദേ​ശം ന​ല്‍​കി അ​വ​ധി​യി​ലു​ള്ള പോ​ലീ​സു​കാ​ര്‍ ഉ​ട​ന്‍ തി​രി​ച്ചെ​ത്താ​നും ഡിജിപി നിര്‍ദേശിച്ചു. അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ലി​ലും തു​ട​ര്‍ അ​ക്ര​മ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഴി​ക്കോ​ട്ട് ഒ​രാ​ഴ്ച​ത്തേ​ക്ക് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.