നദിക്കു കുറുകെയുള്ള നടപ്പാലം തകര്‍ന്ന് വീണു; രണ്ടു പേർ മരിച്ചു

bridge

ദക്ഷിണ ഗോവയില്‍ നദിക്കു കുറുകെയുള്ള നടപ്പാലം തകര്‍ന്ന് വീണു. സംഭവത്തിൽ രണ്ടു പേർ മരിച്ചു കൂടാതെ മുപ്പതോളം പേരെ കാണാതായി. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

സൗത്ത് ഗോവയിലെ ചര്‍ച്ചോയമില്‍ സാന്‍വര്‍ഡേം പാലത്തിന്റെ നടപ്പാലമാണ് തകര്‍ന്നുവീണത്. പോര്‍ച്ചുഗീസ് കാലത്ത് നിര്‍മ്മിച്ച പഴയ പാലമായതിനാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

പാലത്തിൽ നിന്നും ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് വലിയ ജനക്കൂട്ടം പാലത്തിലേക്ക് ഇരച്ചു കയറിയതാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

കാല്‍നടയാത്രക്കാരാണ് അപകടത്തില്‍പെട്ടത്. പതിനാലുപേരെ രക്ഷിച്ച്‌ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിലര്‍ നീന്തി കരയ്ക്കുകയറി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.