Friday, March 29, 2024
HomeCrimeജ​സ്​​ന മ​രി​യ ജ​യിം​സി​ന്റെ തി​രോ​ധാ​നം; അന്വേഷണം ശരിയായ രീതിയിൽ

ജ​സ്​​ന മ​രി​യ ജ​യിം​സി​ന്റെ തി​രോ​ധാ​നം; അന്വേഷണം ശരിയായ രീതിയിൽ

മു​ക്കൂ​ട്ടു​ത​റ​യി​ല്‍​നി​ന്ന്​ കാ​ണാ​താ​യ ജ​സ്​​ന മ​രി​യ ജ​യിം​സി​ന്റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ​അ​ന്വേ​ഷ​ണം കു​റ്റ​മ​റ്റ രീ​തി​യി​ലാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന്​ പി​താ​വ്​ ജ​യിം​സ് ജോ​സ​ഫ്. ജ​സ്​​ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ‘ജ​സ്​​റ്റി​സ്​ ഫോ​ര്‍ ജ​സ്​​ന’ സ​മൂ​ഹ മാ​ധ്യ​മ​ക്കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ക​ല​ക്ട​റേ​റ്റി​നു​മു​ന്നി​ല്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര​സ​മ​ര​ത്തി​ന്​ ​െഎ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി എ​ത്തി​യ​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.അ​ന്വേ​ഷ​ണ​ത്തി​​െന്‍റ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​ഴ​ച്ചി​ലു​ണ്ടാ​യെ​ങ്കി​ലും പ്ര​ത്യേ​ക സം​ഘം ചു​മ​ത​ല​യേ​റ്റ​ശേ​ഷം എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ജ​സ്‌​ന​യെ ക​ണ്ടെ​ത്തു​ന്ന​വ​ര്‍ക്ക് പൊ​ലീ​സ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ശേ​ഷം നി​ര​വ​ധി ഫോ​ണു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും എ​ത്തു​ന്നു​ണ്ട്. ബം​ഗ​ളൂ​രു​വി​ല്‍ ജ​സ്‌​ന എ​ത്തി​യി​രു​െ​ന്ന​ന്ന സൂ​ച​ന​ക​ളെ​ത്തു​ട​ര്‍​ന്ന്​ അ​വി​ടെ നേ​രി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്തി. അ​ത് അ​ടി​സ്ഥാ​ന​ര​ഹി​ത പ്ര​ചാ​ര​ണ​മാ​യി​രു​െ​ന്ന​ന്ന്​ മ​ന​സ്സി​ലാ​ക്കാ​നാ​യി. ദൂ​രു​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ക്കൂ​ട്ടു​ത​റ​യി​ല്‍​നി​ന്ന്​ ക​ഴി​ഞ്ഞ​മാ​സം 22നാ​ണ്​ കാ​ഞ്ഞി​ര​പ്പ​ള്ളി സ​െന്‍റ്​ ഡൊ​മി​നി​ക്സ്​​ കോ​ള​ജ്​ ര​ണ്ടാം​വ​ര്‍​ഷ ബി​രു​ദ​വി​ദ്യാ​ര്‍​ഥി ജ​സ്​​ന​യെ കാ​ണാ​താ​യ​ത്. അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ക്കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​രം നാ​ലാം​ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ ജ​സ്​​ന​യു​ടെ പി​താ​വെ​ത്തി​യ​ത്. മാ​ര്‍​ച്ച്‌​ 22ന്​ ​രാ​വി​ലെ അ​മ്മാ​യി​യു​ടെ വീ​ട്ടി​ലേ​െ​ക്ക​ന്നു​പ​റ​ഞ്ഞ്​ പോ​യ ​ജ​സ്​​ന എ​രു​മേ​ലി​യി​ല്‍ എ​ത്തി​യെ​ന്ന്​ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച തെ​ളി​വ്.പി​ന്നീ​ട്​ ആന്റോ ആ​ന്‍​റ​ണി എം.​പി ബം​ഗ​ളൂ​രു​വി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ന്വേ​ഷ​ണ​സം​ഘം അ​വി​ടെ​യെ​ത്തി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ്രയോ​ജ​ന​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന്​ തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 15അം​ഗ സം​ഘ​മാ​ണ്​ കേ​സ്​ ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments