‘മൃതദേഹം’ സംസ്കരിക്കുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി

child blurred dead

ആശുപത്രിയില്‍ മരിച്ചെന്ന് വിധിയെഴുതിയ നവജാതശിശുവിന് സംസ്കരിക്കുന്നതിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി. ന്യൂഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി അധികൃതര്‍ക്കാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. ബദര്‍പുര്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചതായി പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ ‘മൃതദേഹം’ പൊതിഞ്ഞ് രക്ഷകര്‍ത്താക്കള്‍ക്ക് കൈമാറി.

വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിക്കാന്‍ ചടങ്ങുകള്‍ ആരംഭിച്ചു. ഇതിനിടെയാണ് ബന്ധുക്കളിലൊരാള്‍ പൊതിയില്‍ അനക്കം ശ്രദ്ധിച്ചത്. തുറന്നുനോക്കുമ്പോള്‍ കുഞ്ഞ് അനങ്ങുന്നതാണ് കണ്ടത്. ഉടന്‍തന്നെ ആശപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ മറ്റൊരു കുഞ്ഞ് മരിച്ചിരുന്നെന്നും കുഞ്ഞിനെ മാറിപ്പോയതാണ് പിഴവിന് കാരണമെന്നും അധികൃതര്‍ അവകാശപ്പെട്ടു.