Friday, March 29, 2024
HomeNationalഅടിമുടി മാറ്റങ്ങളുമായി ആള്‍ട്ടോ കാർ ; വിപണിയില്‍ തരംഗം സൃഷ്ടിക്കാൻ മാരുതി സുസുക്കി...

അടിമുടി മാറ്റങ്ങളുമായി ആള്‍ട്ടോ കാർ ; വിപണിയില്‍ തരംഗം സൃഷ്ടിക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു

മാരുതി സുസുക്കി ആള്‍ട്ടോ, ഇന്ത്യന്‍ വിപണി എക്കാലത്തുമായി കണ്ട ഏറ്റവും വലിയ ഹിറ്റ് കാറുകളില്‍ ഒന്ന്. കാര്‍ ലോകത്തെ ഇത്തിരി കുഞ്ഞനാണെങ്കിലും വില്‍പനയില്‍ ആള്‍ട്ടോയെ കടത്തിവെട്ടാന്‍ മുന്‍നിര മോഡലുകള്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. 2000 സെപ്തംബറിലാണ് ആള്‍ട്ടോ ഹാച്ച്ബാക്കിനെ മാരുതി ഇന്ത്യയില്‍ കൊണ്ടുവന്നത്. ഇതുവരെ വിപണിയില്‍ വിറ്റുപോയത് 35 ലക്ഷത്തില്‍പ്പരം ആള്‍ട്ടോ കാറുകള്‍. 18 വര്‍ഷകാലയളവില്‍ ആള്‍ട്ടോയ്ക്ക് പല മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും ഹാച്ച്ബാക്കിന്റെ രൂപത്തില്‍ പരീക്ഷണങ്ങള്‍ നടത്തണമെന്ന ചിന്ത മാരുതിയെ കടന്നുപോയില്ല. ആള്‍ട്ടോ പഴഞ്ചനായില്ലേ? പലരും ചോദിച്ചു തുടങ്ങി. എന്തായാലും ഇക്കുറി പതിവു തെറ്റിക്കാനാണ് മാരുതിയുടെ തീരുമാനം. ആള്‍ട്ടോയെ മാരുതി ഉടച്ചുവാര്‍ക്കും. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ എത്തുന്ന പുതുതലമുറ ആള്‍ട്ടോയില്‍ വ്യത്യസ്ത ഡിസൈന്‍ ശൈലി കമ്പനി സ്വീകരിക്കും. വിപണിയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന BNVSAP (ഭാരത് ന്യു വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പുതുതലമുറ മാരുതി ആള്‍ട്ടോ 800 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുക.ആള്‍ട്ടോയെ ഉടച്ചുവാര്‍ത്ത് മാരുതി, പുതിയ കാറുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കാന്‍ ഒരുങ്ങുന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് BNVSAP. ഇതിനു പുറമെ 2020 -ല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളും വിപണിയില്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള ആള്‍ട്ടോ കാറുകള്‍ ഈ കടമ്പ കടക്കില്ല. ഈ അവസരത്തില്‍ പുതിയ ആള്‍ട്ടോയെ പുറത്തിറക്കാതെ മാരുതിക്ക് നിര്‍വ്വാഹമില്ല.ആള്‍ട്ടോയെ ഉടച്ചുവാര്‍ത്ത് മാരുതി,  ജാപ്പനീസ് ആഭ്യന്തര വിപണിയിലുള്ള (JDM) ആള്‍ട്ടോയുടെ മാതൃകയില്‍ ആള്‍ട്ടോ 800 -നെ ഒരുക്കാനാണ് മാരുതിയുടെ തീരുമാനം. 2018 എക്‌സ്‌പോയില്‍ അവതരിച്ച കോണ്‍സെപ്റ്റ് ഫ്യൂച്ചര്‍ എസ് മോഡലും പുതുതലമുറ ആള്‍ട്ടോയ്ക്ക് പ്രചോദനമാകും. ഹാച്ച്ബാക്കിന്റെ ഡിസൈനിനെ കുറിച്ചു കമ്പനി മൗനം പാലിക്കുകയാണ്. എന്നാല്‍ മോഡലില്‍ ക്രോസ്ഓവര്‍ പരിവേഷം ഒരുക്കാനും മാരുതിക്ക് ആലോചനയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇക്കുറി ആള്‍ട്ടോയുടെ ഫീച്ചറുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ ചെലുത്തും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വൈദ്യുത പവര്‍ വിന്‍ഡോ, വൈദ്യുത മിററുകള്‍ എന്നിവ മോഡലില്‍ പ്രതീക്ഷിക്കാം. 660 സിസി പെട്രോള്‍ എഞ്ചിന്‍ പതിപ്പായിരിക്കും പുതുതലമുറ ആള്‍ട്ടോയിലെ മുഖ്യവിശേഷം. എഞ്ചിന്‍ ശേഷി കുറച്ചു മൈലേജ് കൂട്ടാനാണ് മാരുതിയുടെ തീരുമാനം. ജാപ്പനീസ് വിപണിയില്‍ 600 സിസി എഞ്ചിനിലാണ് സുസുക്കി ആള്‍ട്ടോ അണിനിരക്കുന്നത്. മൂന്നു സിലിണ്ടര്‍ 658 സിസി എഞ്ചിന്‍ 50 bhp കരുത്തും 63 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. ജാപ്പനീസ് ആഭ്യന്തര ഏജന്‍സി നടത്തിയ ടെസ്റ്റില്‍ 37 കിലോമീറ്റര്‍ മൈലേജാണ് സുസുക്കി ആള്‍ട്ടോ കാഴ്ചവെച്ചത്. ഇതിനു പുറമെ നിലവിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് ആള്‍ട്ടോയില്‍ തുടരും. എഞ്ചിന് 67 bhp കരുത്തും 91 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് തന്നെയാകും മാനുവൽ ഗിയർബോക്സ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments