പ്രളയദുരന്തത്തിൽ 18 മണിക്കൂറോളം നടൻ ജയറാമും കുടുംബവും കുടുങ്ങിക്കിടന്നു

jayaram flood

പ്രളയത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 18 മണിക്കൂറോളം നടൻ ജയറാമും കുടുംബവും കുടുങ്ങിക്കിടന്നു . ഫേസ്ബുക്ക് ലൈവിലൂടെയാണ് ജയറാം ഇക്കാര്യം അറിയിച്ചത്. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തില്‍ പെട്ടുപോയ ഒരു കുടുംബമാണ് ഞങ്ങളുടേത്. മദ്രാസില്‍ നിന്ന് കാര്‍ മാര്‍ഗം വരുന്ന വഴിയ്ക്കാണ് മണ്ണിടിച്ചിലില്‍ പെട്ടത്. തങ്ങള്‍ക്ക് മുന്നില്‍ 20 ഓളം വാഹനങ്ങളുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങളെ രക്ഷിച്ചത് കേരള പൊലീസാണ്. അവരുടെ വണ്ടിയില്‍ റെസ്‌ക്യൂ ചെയ്ത് അവരുടെ തന്നെ ക്വാര്‍ട്ടേഴ്‌സില്‍ തങ്ങളെ താമസിപ്പിക്കുകയായിരുന്നുവെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 3 ദിവസം അവരുടെ ക്വാര്‍ട്ടേഴ്‌സില്‍ ആഹാരവും മറ്റും തന്ന് ഞങ്ങളെ താമസിപ്പിപ്പിക്കുകയായിരുന്നു. ഇന്നാണ് അവിടെ നിന്ന് പോരാന്‍ കഴിഞ്ഞത്. കേരള പോലീസിന് നന്ദി, ആഭ്യന്തരവകുപ്പിന് നന്ദി, മുഖ്യമന്ത്രിയ്ക്ക് നന്ദി, എല്ലാവരോടും നന്ദി പറയുന്നു. ജയറാം പറഞ്ഞു. അതേസമയം രക്ഷപ്പെട്ടതിനുശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയാണ് താനും കുടുംബവുമെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. നേരത്തെ പറവൂരില്‍ നടന്‍ സലീംകുമാറും കുടുംബവും കുടുങ്ങിയിരുന്നു. മത്സ്യത്തൊഴിലാളികളെത്തിയാണ് സലീംകുമാറടക്കം 45 പേരെ രക്ഷിച്ചിത്.