ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ ക്രെയിന്‍ വീണു(video)

car


ജീവിതം പലപ്പോഴും കെട്ടുകഥകളേക്കാള്‍ വിചിത്രമാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ആഴ്ച ചൈനയില്‍ നടന്നത്. ചൈനയിലെ ഗ്വോന്‍ഗോങ്ങ് പ്രവിശ്യയിലെ ഒരു ഹൈവേയിലുടെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വലിയൊരു ക്രെയിന്‍ വീണ് വാഹനം മുഴുവന്‍ തകര്‍ന്നപ്പോഴും ഡ്രൈവര്‍ രക്ഷപ്പെട്ടത് ഏവരിലും അത്ഭുതം ജനിപ്പിച്ചു. കാര്‍ റോഡില്‍ കൂടി പതിയെ സഞ്ചരിക്കവേയായിരുന്നു ഒരു ക്രെയിന്‍ പൊട്ടി വാഹനത്തിന് മുകളില്‍ വീണത്. നിമിഷങ്ങള്‍ക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ വാഹനത്തില്‍ നിന്നും പുറത്തേക്ക് വരുന്ന യുവാവിനെയാണ് എല്ലാവരും കണ്ടത്. തലനാരിഴയ്ക്കാണ് യുവാവിന്റെ ജീവന്‍ നഷ്ടപ്പെടാതിരുന്നത്. വാഹനത്തിനുള്ളില്‍ മറ്റു യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.