Thursday, April 18, 2024
HomeKeralaപൊട്ടിക്കരഞ്ഞു കൊണ്ട് ജയിലിന്റെ മുന്നില്‍ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ (Live Video)

പൊട്ടിക്കരഞ്ഞു കൊണ്ട് ജയിലിന്റെ മുന്നില്‍ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ (Live Video)

വികാരധീനയായി പൊട്ടിക്കരഞ്ഞു കൊണ്ട് രാഹുലിന്റെ ഭാര്യ ദീപ

രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍ കഴിയുന്ന കൊട്ടാരക്കര സബ് ജയിലിന്റെ മുന്നില്‍ വികാരധീനയായി പൊട്ടിക്കരഞ്ഞു കൊണ്ട് രാഹുലിന്റെ ഭാര്യ ദീപ . ഏതു ചാനലിന്റെ വീഡിയോ എടുത്തല്ലും രാഹുല്‍ ഒരു രീതിയിലുള്ള അക്രമവും കാണിച്ചിട്ടില്ലെന്ന് ദീപ അവകാശപ്പെടുന്നു . ശബരിമലയിൽ പ്രശ്നങ്ങള്‍ ഉണ്ടായപ്പോൾ രാഹുൽ സന്നിധാനത്തായിരുന്നുവെന്നും ദീപ വ്യക്തമാക്കുന്നു. ചെയ്യാത്ത തെറ്റിന് രാഹുലിനെ ജയിലില്‍ അടച്ചതിൽ ഒരു മാധ്യമങ്ങൾക്കും ചോദ്യങ്ങളില്ലേയെന്ന് രോക്ഷാകുലയായി എന്ന് ദീപ ചോദിക്കുന്നു . രാഹുലിനെ അറസ്റ്റ് ചെയ്ത് പോയതിനു ശേഷമാണ് ശബരിമലയിൽ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് ദീപയുടെ വ്യാഖ്യാനം.

കൊട്ടരക്കര ജയിലിന്റെ മുൻപിൽ നിന്ന് കൊണ്ട് ദീപ ഫേസ്ബുക്ക് ലൈവില്‍ വന്നു.

വളരെ വികാരാധീനയായാണ് കൊട്ടാരക്കര സബ് ജയിലിന് മുന്നില്‍ നിന്നും ഫേസ്ബുക്ക് ലെെവില്‍ ദീപ സംസാരിച്ചത്.

“രാഹുലിനെ അറസ്റ്റ് ചെയ്തത് പമ്പയിൽ നടന്ന അക്രമങ്ങളുടെ പേരിലാണ്. എന്നാല്‍ സന്നിധാനത്ത് ഉണ്ടായിരുന്ന രാഹുല്‍ എങ്ങനെയാണ് പമ്പയിൽ നടന്ന അക്രമങ്ങൾക്ക് ഉത്തരവാദിയാവുക ” ദീപ ചോദിക്കുന്നു.

”ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിയ മാധവി എന്ന സത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, കൃത്യനിര്‍വഹണത്തില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങള്‍. എന്നാല്‍ ആ സമയത്ത് രാഹുല്‍ സന്നിധാനത്ത് ആയിരുന്നു. പമ്പയിലോ, മരക്കൂട്ടത്തിന് സമീപത്തോ രാഹുല്‍ ഉണ്ടായിരുന്നില്ല. ശരിയായ രീതിയില്‍ അല്ല രാഹുലിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്. ട്രാക്ടറില്‍ ടാര്‍പോളിന്‍ വച്ച്‌ പൊതിഞ്ഞു കൊണ്ടാണ് രാഹുലിനെ അവിടുന്ന് കൊണ്ട് വന്നത്. ആദ്യം ഞാനിത് വിശ്വസിച്ചില്ല. എന്നാല്‍ ഇന്ന് ജയിലില്‍ വന്ന് രാഹുലില്‍ നിന്നും നേരിട്ട് കേട്ടപ്പോഴാണ് ഇക്കാര്യം വിശ്വസിച്ചത്. ഇന്നലെ മുതല്‍ രാഹുല്‍ ശബരിമലയ്ക്ക് വേണ്ടി നിരാഹാരസമരം ചെയ്യുകയാണ്. ജയിലില്‍ അല്ലായിരുന്നെങ്കിലും രാഹുല്‍ ഇക്കാര്യം ചെയ്യുമായിരുന്നു”- ദീപ കരഞ്ഞ് കൊണ്ട് പറഞ്ഞു.

അതേസമയം ജയിലില്‍ അനിശ്ചിത കാല നിരാഹാരത്തിലാണ് രാഹുല്‍ ഉള്ളത്. രാഹുലിനെ അറസ്റ്റ് ചെയ്തത് വളരെ രഹസ്യമായി ആണെന്നും ദീപ ആരോപിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments