Wednesday, April 24, 2024
HomeKeralaനടൻ ദിലീപിനും കാവ്യ മാധവനും ഒരു പെണ്‍കുഞ്ഞ്

നടൻ ദിലീപിനും കാവ്യ മാധവനും ഒരു പെണ്‍കുഞ്ഞ്

നടൻ ദിലീപിനും കാവ്യ മാധവനും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. വിജയദശമി ദിനത്തില്‍ മീനാക്ഷിക്ക് കൂട്ടായി കുഞ്ഞനിയത്തി എത്തിയെന്ന സന്തോഷവാര്‍ത്ത നടന്‍ ദിലീപ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ എല്ലാവരെയും അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് പോസ്റ്റിൽ രേഖപ്പെടുത്തി. എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും ‌ തങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നു ദിലീപ് ആവശ്യപ്പെട്ടു. 2016ലായിരുന്നു ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത്. അടുത്തിടെ കാവ്യയുടെ ബേബി ഷവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കല്യാണത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു കാവ്യ മാധവൻ .

RELATED ARTICLES
- Advertisment -

Most Popular

Recent Comments