Friday, April 19, 2024
HomeNationalഅമൃത്‍സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറി; നിരവധി പേർ മരിച്ചു

അമൃത്‍സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറി; നിരവധി പേർ മരിച്ചു

അമൃത്‍സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറി വന്‍ ദുരന്തം. ട്രെയിൻ നമ്പർ 74943 ട്രെയിനാണ് രാത്രി 7 മണിയോടെ റെയിൽവേ ട്രാക്കുകളിൽ നിന്ന് ദസറ ആഘോഷങ്ങൾ കാണാനെത്തിയവരെ ഇടിച്ചത് . അപകടത്തില്‍ 50 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അമൃത്സറിലെ ധോബി ഖട്ടില്‍ വൈകിട്ട് 7 ഓടെയാണ് ദുരന്തം സംഭവിച്ചത്. ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. ട്രാക്കിലുണ്ടായിരുന്നവരാണ് അപകടടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് സൌജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു. നരേന്ദ്ര മോഡി, പ്രസിഡന്റ് കോവിന്ദ് , കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എന്നിവർ ദുഃഖം അറിയിച്ചിട്ടുണ്ട് . ദസറയോടനുബന്ധിച്ചു രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തിൽ നിന്നവർക്കിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. പഠാൻകോട്ടിൽ നിന്ന് അമൃത്‌സറിലേക്കു വന്ന ജലന്തർ എക്സ്പ്രസാണ് (നമ്പർ 74943) അപകടത്തിനു കാരണമായത്. പാളത്തിൽ കയറി ഒട്ടേറെ പേർ മൊബൈലുകളിൽ കോലം കത്തിക്കല്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമെന്ന് പ്രചരിക്കപ്പെടുന്ന വിഡിയോകളിൽ നിന്നു വ്യക്തമാണ്.പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിൻ വരുന്നത് അറിഞ്ഞില്ല. നൂറിലേറെ പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 500-700 പേർ പാളങ്ങളിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. പ്രദേശത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. കോലം കത്തിക്കുന്നതിനിടെ പരിസരം മുഴുവൻ പടക്കങ്ങൾ ചിതറിത്തെറിച്ചിരുന്നു. ഇതിനിടെ ഓടി മാറാൻ ശ്രമിച്ചവരും പാളത്തിലേക്കാണു കടന്നത്. ഇതായിരിക്കാം അപകട കാരണമെന്നും പറയപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments