Friday, April 19, 2024
HomeNationalഡല്‍ഹിയിലെ പ്ലാസ്റ്റിക ഫാക്ടറിയിൽ വന്‍ അഗ്നിബാധ; 17 പേര്‍ വെന്തുമരിച്ചു

ഡല്‍ഹിയിലെ പ്ലാസ്റ്റിക ഫാക്ടറിയിൽ വന്‍ അഗ്നിബാധ; 17 പേര്‍ വെന്തുമരിച്ചു

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ബവാനില്‍ പ്ലാസ്റ്റിക ഫാക്ടറിയിൽ വന്‍ അഗ്നിബാധ. വൈകുന്നേരം 3.30 ന് ഉണ്ടായ ദുരന്തത്തിൽ സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ വെന്തുമരിച്ചു. മുകളിലെ നിലകളിലുണ്ടായിരുന്ന ചില തൊഴിലാളികള്‍ താഴേക്ക് ചാടി പരിക്കുകളോടെ രക്ഷപ്പെട്ടു. ബവാന്‍ വ്യവസായ പാര്‍ക്കിലാണ് തലസ്ഥാന നഗരിയെ നടുക്കിയ സംഭവം. കാര്‍പെറ്റ് ഫാക്ടറിയിലാണ് ആദ്യം തീ പിടുത്തമുണ്ടായത്. പിന്നീട് ഇത് സമീപത്തെ മറ്റ് ഫാക്ടറികളിലേക്ക് പടര്‍ന്നുപിടിച്ചു. മൂന്നുനിലക്കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ തീ പടര്‍ന്നതാണ് തൊഴിലാളികളെ രക്ഷപ്പെടാനാവാത്ത സ്ഥിതിയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഇതേ മേഖലയിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ 500 വീടുകള്‍ കത്തി നശിച്ചിരുന്നു.അഗ്നിശമന സേനയുടെ പത്ത് വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. തീപിടിത്തം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി സത്യേന്ദര്‍ ജയിനും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments