Friday, March 29, 2024
HomeCrimeവ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കാൻ നിയോഗിക്കപ്പെട്ട യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കാൻ നിയോഗിക്കപ്പെട്ട യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കാൻ നിയോഗിക്കപ്പെട്ടു ഇറങ്ങിത്തിരിച്ച യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന 24 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. നോയ്ഡ സ്വദേശിയായ സ്ഥലം ഇടപാടുകാരന്‍ സുരേന്ദ്ര ഗുര്‍ജാറാണ് വ്യാപാരി സല്‍മാന്‍ മാലിക്കിനെ ഹണിട്രാപ്പിൽപ്പെടുത്താന്‍ യുവതിയെ നിയോഗിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് കടംവാങ്ങിയ പത്ത് ലക്ഷംരൂപ മടക്കി വാങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. എന്നാല്‍ പദ്ധതി പാളുകയും വ്യാപാരിയും സുഹൃത്തും ചേര്‍ന്ന് യുവതിയെ കാറിനുള്ളില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. കാറില്‍ ഉച്ചത്തില്‍ പാട്ടുവച്ചതിനുശേഷമാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്. കുറ്റാരോപിതരുടെ ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോലീസിന് നല്‍കിയ പരാതിയില്‍ ഹണിട്രാപ്പിനെക്കുറിച്ചു യുവതി പറഞ്ഞിരുന്നില്ല. എന്നാല്‍ യുവതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കാൻ യുവതിയെ നിയോഗിച്ച സുരേന്ദ്ര ഗുര്‍ജറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാപാരിയായ സല്‍മാന്‍ മാലിക്കിന് ഇയാള്‍ പത്തുലക്ഷംരൂപ കടം നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പലിശയടക്കം 30 ലക്ഷം രൂപ മടക്കി നല്‍കണമെന്ന് ഗുര്‍ജര്‍ ആവശ്യപ്പെട്ടുവെങ്കില്‍ വ്യാപാരി അതിന് തയ്യാറായില്ല. അതിനിടെ, വ്യാപാരി നല്‍കിയ രണ്ട് ചെക്കുകള്‍ മടങ്ങി. ഇതോടെയാണ് വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയത്. ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു നീക്കം. 24 കാരിക്ക് ജോലി വാങ്ങിക്കൊടുത്തത് വസ്തു ഇടപാടുകാരനായ ഗുര്‍ജാര്‍ ആയിരുന്നു. പരിചയം ദുരുപയോഗപ്പെടുത്തിയാണ് യുവതിയെ  നിയോഗിച്ചത്. തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു കുഴപ്പവും സംഭവിക്കില്ലെന്ന് വസ്തു ഇടപാടുകാരന്‍ യുവതിയെ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തിനുശേഷം വസ്തു ഇടപാടുകാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ ഫോണെടുത്തില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments