Friday, March 29, 2024
HomeNationalകൂട്ടക്കൊല കേസില്‍ മുന്‍മന്ത്രിയും ബിജെപി നേതാവുമായ മായ കോട്‌നാനിയെ വെറുതെ വിട്ടു

കൂട്ടക്കൊല കേസില്‍ മുന്‍മന്ത്രിയും ബിജെപി നേതാവുമായ മായ കോട്‌നാനിയെ വെറുതെ വിട്ടു

നരോദ പാട്യ കൂട്ടക്കൊല കേസില്‍ മുന്‍മന്ത്രിയും ബിജെപി നേതാവുമായ മായ കോട്‌നാനിയെ വെറുതെ വിട്ടു. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. കേസിലെ മറ്റൊരു പ്രതിയായ ബാബു ബജ്‌രംഗിയുടെ ശിക്ഷ കോടതി ശരിവച്ചു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് മായ കോട്‌നാനിയെ വെറുതെ വിടുന്നതെന്ന് കോടതി വ്യക്തമാക്കി.2002 ഫെബ്രുവരി 27ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. കലാപത്തില്‍ 97 പേരാണ് കൊല്ലപ്പെട്ടത്. 2012 ഓഗസ്റ്റില്‍ കോട്‌നാനിക്കു ജീവപര്യന്തം ഉള്‍പ്പെടെ 32 പേര്‍ക്കാണു പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി 29 പേരെ വിട്ടയച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments