Friday, March 29, 2024
HomeNationalനായിഡുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

നായിഡുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി നായിഡുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ നേര്‍ന്നത്. ”ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് പിറന്നാള്‍ ആശംസകള്‍. ആയുരാരോഗ്യ സൗഖ്യം നേരുന്നു”, മോദി കുറിച്ചു. അതേസമയം ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രത്തിനെതിരെ നിരാഹാര സമരത്തിലാണ് നായിഡു. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച നിരാഹാര സമരം വൈകീട്ട് 7 മണി വരെയാണ്. വിജയവാഡയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിലാണ് നായിഡു നിരാഹാരമിരിക്കുന്നത്. പ്രത്യേക പദവി ആവശ്യം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഭരണപക്ഷ പാര്‍ട്ടിയായ ടിഡിപി എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments