Tuesday, April 16, 2024
HomeKeralaപാ​ലാ മു​നി​സി​പ്പ​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ സംസ്ഥാന കായിക മാമാങ്കത്തിന് ഇന്ന് തുടക്കം

പാ​ലാ മു​നി​സി​പ്പ​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ സംസ്ഥാന കായിക മാമാങ്കത്തിന് ഇന്ന് തുടക്കം

മീ​ന​ച്ചി​ലാ​റി​ന്റെ തീ​ര​ത്തെ തഴുകി വരുന്ന കാറ്റിന് ഇ​നി നാ​ലു​നാ​ള്‍ കൗ​മാ​ര കാ​യി​ക​മാ​മാ​ങ്കത്തിന്റെ സുഗന്ധം. 61ാമ​ത് സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് പാ​ലാ മു​നി​സി​പ്പ​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തിരശീല ഉയരും. രാ​വി​ലെ ഏ​ഴി​ന് സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ര്‍ മ​ത്സ​ര​ത്തോ​ടെ​യാ​ണ്​ ട്രാ​ക്കു​ണ​രു​ക. വൈ​കീ​ട്ട് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കാ​യി​ക ​മേ​ള​യും പു​ത്ത​ന്‍ സി​ന്ത​റ്റി​ക് ട്രാ​ക്കും ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഈ ​മാ​സം 23ന് ​അ​വ​സാ​നി​ക്കു​ന്ന മേ​ള​യി​ല്‍ 95 ഇ​ന​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളെ നി​ര്‍ണ​യി​ക്കും. ഇ​താ​ദ്യ​മാ​യി പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. 14 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ സ​ബ് ജൂ​നി​യ​റി​ലും 17വ​യ​സ്സി​ല്‍ താഴെ​യു​ള്ള​വ​ര്‍ ജൂ​നി​യ​റി​ലും 19വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കും. 2858 താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​കോ​ത്സ​വ​ത്തി​ല്‍ 350 ഒ​ഫീ​ഷ്യ​ലു​ക​ളും 230 എ​സ്കോ​ര്‍ട്ടി​ങ് ഒ​ഫീ​ഷ്യ​ലു​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. കി​രീ​ടം നി​ല​നി​ര്‍ത്താ​ന്‍ പാ​ല​ക്കാ​ട് ജി​ല്ല​യും തി​രി​ച്ചു​പി​ടി​ക്കാ​ന്‍ എ​റ​ണാ​കു​ള​വും ക​ച്ച​കെ​ട്ടി​യി​റ​ങ്ങു​ന്ന​തോ​ടെ പാ​ലാ​യി​ലെ പു​ത്ത​ന്‍ ട്രാ​ക്കി​ല്‍ പോ​രാ​ട്ടം ക​ന​ക്കും. എ​ട്ട്​ പോ​യ​ൻ​റിന്റെ വ്യ​ത്യാ​സ​ത്തി​ല്‍ ‘ഫോ​ട്ടോ ഫി​നി​ഷി​ങ്ങി’​ലൂ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ​വ​ര്‍ഷം തേ​ഞ്ഞി​പ്പ​ല​ത്ത് പാ​ല​ക്കാ​ട്ടു​കാ​ര്‍ എ​റ​ണാ​കു​ള​ത്തെ മ​റി​ച്ചി​ട്ട​ത്. കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്.​എ​സ്.​എ​സ്, സെന്റ് ​ ജോ​ര്‍ജ് എ​ച്ച്.​എ​സ്.​എ​സ്, മാ​തി​ര​പ്പി​ള്ളി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്, പി​റ​വം മ​ണീ​ട് ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് തു​ട​ങ്ങി​യ സ്കൂ​ളു​ക​ളു​മാ​യി എ​ത്തു​ന്ന എ​റ​ണാ​കു​ള​ത്തി​നാ​ണ് കി​രീ​ട​സാ​ധ്യ​ത.

ക​ല്ല​ടി, പ​റ​ളി സ്കൂ​ളു​ക​ളു​ടെ ക​രു​ത്തി​ൽ എ​ത്തു​ന്ന പാ​ല​ക്കാ​ടി​നു​മു​ണ്ട്​ മി​ടു​ക്ക​രാ​യ താ​ര​ങ്ങ​ൾ. പു​ല്ലൂ​രാം​പാ​റ സെന്റ് ​ ജോ​സ​ഫ്സ് എ​ച്ച്.​എ​സ്.​എ​സ്, ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി സ്കൂ​ള്‍ എ​ന്നീ താ​ര​ക്കൂ​ട്ട​ങ്ങ​ളു​മാ​​യെ​ത്തി​യ കോ​ഴി​ക്കോ​ടും ക​രു​ത്ത​രാ​യ നി​ര​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ജി.​വി രാ​ജ​യു​ടെ പൂ​ഞ്ഞാ​ർ പ​ന​ച്ചി​ക​പ്പാ​റ​യി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍നി​ന്ന്​ ആ​രം​ഭി​ച്ച ദീ​പ​ശി​ഖ പ്ര​യാ​ണം വെ​ള്ളി​യാ​ഴ്ച സ്​​റ്റേ​ഡി​യ​ത്തി​ല്‍ അ​വ​സാ​നി​ക്കും. കാ​യി​ക​താ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​യി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments