ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മവേലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജനസേവ ശിശുഭവനില്‍ അഞ്ച് കുട്ടികള്‍ പീഡനത്തിനിരയായ സംഭവം മറച്ചുവച്ചതിനാണ് ഇയാളെ ക്രൈം ബ്രഞ്ച് അറസ്റ്റ് ചെയ്തത്. ജോസ് മവേലിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ശിശുഭവനില്‍ താമസിക്കെ ഒരു അന്തേവാസി അഞ്ച് കുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നു. സംഭവം അറിഞ്ഞിട്ടും ജോസ് മാവേലി പൊലീസിലോ ചൈല്‍ഡ് ലൈനിലോ പരാതി നല്‍കിയില്ല എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. കുട്ടികളെ പീഡനത്തിനിരയാക്കിയ മുന്‍ അന്തേവാസിയേയും പൊലീസ് ആറസ്റ്റ് ചെയ്തിട്ടുണ്ട്.