Thursday, March 28, 2024
HomeKeralaശവക്കുഴിയിലായ പാർട്ടി വെൻറിലേറ്ററിൽ ആയവരെ പരിഹസിക്കേണ്ട- കെ എം മാണി

ശവക്കുഴിയിലായ പാർട്ടി വെൻറിലേറ്ററിൽ ആയവരെ പരിഹസിക്കേണ്ട- കെ എം മാണി

യു.ഡി.എഫിലേക്ക്​ മടങ്ങില്ലെന്ന്​ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. നിലവിൽ പാർട്ടി സ്വതന്ത്ര നിലപാടാണ്​ സ്വീകരിച്ചിരിക്കുന്നത്​.  ഇതിൽ മാറ്റമില്ല. യു.ഡി.എഫിലേക്ക്​ പോകുന്നതിനായി ആരുമായും ചർച്ച നടത്തിയിട്ടില്ല. ദാഹവും മോഹവുമായി ആരുടെയും പിന്നാലെ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതെങ്കിലും മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അങ്ങനെയൊരു പരിഭ്രാന്തിയുമില്ല. മുന്നണി പ്രവേശനം കേരള കോൺഗ്രസ്​  ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഒരു മുന്നണിയിലേക്കും തൽക്കാലമില്ല. അത്തരം ആലോചനകൾക്ക്​ സമയമായിട്ടില്ല. പാർട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോട്​ സഹകരിക്കും. സമീപനരേഖ തയാറാക്കുന്ന തിരക്കിലാണ്​ തങ്ങളിപ്പോൾ. മുന്നണി നല്ലതാണ്. പല പാർട്ടികൾ ഒന്നിച്ചുനിൽക്കുമ്പോഴുള്ള ബലം നല്ലതാണ്. യു.ഡി.എഫിലേക്ക്​ ക്ഷണിച്ച കോൺഗ്രസി​​െൻറ സന്മനസ്സിന് നന്ദി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ.എം. മാണി പറഞ്ഞു. കേരള കോൺഗ്രസ് വ​െൻറിലേറ്ററിലാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനക്കും മാണി മറുപടി നൽകി.  ശവക്കുഴിയിലായ പാർട്ടിയാണ്​ സി.പി.​െഎ. അവരാണ്​ തങ്ങളെ വ​െൻറിലേറ്ററിലായ പാർട്ടിയെന്ന്​ കുറ്റപ്പെടുത്തുന്നത്​. കാനം രാജേന്ദ്രൻ സി.പി.ഐയുടെ ശോഭ കെടുത്തുന്നു. നിരവധി മഹാരഥന്മാർ നയിച്ച പാർട്ടിയാണത്​. ആ സ്ഥാനത്താണ് കാനം ഇപ്പോഴുള്ളത്. കാര്യങ്ങൾ മാന്യമായി പറയണം. ഒറ്റക്കുനിന്നാൽ ഒരു സീറ്റുപോലും നേടാത്ത പാർട്ടിയാണ് സി.പി.​െഎ. കേരള കോൺഗ്രസ്​ എൽ.ഡി.എഫിൽ എത്തിയാൽ സി.പി.ഐയുടെ രണ്ടാംസ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം രാജേന്ദ്രൻ  എതിർക്കുന്നത്. തങ്ങൾ ആരുടെയും പിന്നാലെ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments