Thursday, March 28, 2024
HomeNationalശശികലയുടെ ഭര്‍ത്താവ് നടരാജന്‍ മരുതപ്പ അന്തരിച്ചു

ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ മരുതപ്പ അന്തരിച്ചു

ജയലളിതയുടെ തോഴി ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ മരുതപ്പ അന്തരിച്ചു. ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
മൃതദേഹം അദ്ദേഹത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകീട്ടോടെ ജന്‍മനാടായ തഞ്ചാവൂരിലേക്ക് കൊണ്ടുപോകും. അഴിമതിക്കേസില്‍ തടവില്‍ കഴിയുന്ന വി.കെ ശശികല സംസ്‌കാര ചടങ്ങിന് എത്തിയേക്കുമെന്നാണ് സൂചന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments