ദുബായിൽ ഇന്ത്യക്കാരിയെ ഇന്ത്യക്കാരൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണ

ദുബായ് മെട്രോ കോച്ചിനുള്ളില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെതിരെ വിചാരണ. 38കാരനായ പ്രതി കുറ്റകൃത്യം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നു. ഫെബ്രുവരി 14നാണ് സംഭവം. മാനഭംഗകേസിലെ ഇരയും ഇന്ത്യക്കാരിയാണ്. മദ്യലഹരിയിലായിരുന്ന പ്രതി യുവതിയുടെ ഇടുപ്പില്‍ കയറി പിടിക്കുകയായിരുന്നു. യുവതി പ്രതിരോധിച്ചതോടെ തന്നോട് ക്ഷമിക്കണമെന്നും റിപ്പോർട്ട് ചെയ്യരുതെന്നും പ്രതി അപേക്ഷിച്ചു. എന്നാല്‍ ഭയം തോന്നിയ യുവതി ഉടനെ വിവരം പോലീസില്‍ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസിനോട് പ്രതി തെറ്റ് സംഭവിച്ചുവെന്ന് പറഞ്ഞുവെങ്കിലും കേസ് കോടതിയിലെത്തിയപ്പോള്‍ കുറ്റം നിഷേധിച്ചു. മാര്‍ച്ച് 27നാണ് അടുത്ത വാദം.