മുഖ്യമന്ത്രി പിണറായി വിജയനെ കമല്‍ഹാസന്‍ സന്ദർശിച്ചു

pinarayi

മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ് നടനും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനുമായ കമലഹാസന്‍ സന്ദര്‍ശിച്ചു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവും പങ്കെടുത്തു.രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്‍പും തിരുവനന്തപുരത്തെത്തി അദ്ദേഹം പിണറായി വിജയനെ കണ്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചന.