അവിവാഹിതരെ മാത്രം മന്ത്രിമാരായി തെരഞ്ഞെടുത്താൽ മതി;വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി

വോട്ടെണ്ണല്‍ അവസാസ ഘട്ടത്തിലെത്തുമ്പോള്‍ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി അധികരത്തിലേക്ക്

അവിവാഹിതരെ മാത്രം മന്ത്രിമാരും എംഎല്‍എ മാരുമായി തിരഞ്ഞെടുക്കണമെന്ന് വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി പരസ് ചന്ദ്ര ജെയിന്‍ രംഗത്ത്. വിവാഹം കഴിക്കാത്തവരാണ് രാഷ്ട്രീയത്തിൽ ശോഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിവാഹം കഴിച്ചാല്‍ സ്വാഭാവികമായും കുടുംബത്തെ കുറിച്ചുള്ള ആശങ്കകളുണ്ടാവുമെന്നും കുടുംബം വലുതായാല്‍ അടുത്ത തലമുറയുടെ വിവാഹത്തെ കുറിച്ചാകും പിന്നീടുള്ള ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ വിവാഹം കഴിക്കാത്തവരാകുമ്ബോള്‍ ഇത്തരം ചിന്തകള്‍ ഒന്നും വരില്ലെന്നും രാജ്യത്തെക്കുറിച്ച്‌ മാത്രമാകും ഇവരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനം വിദേശ രാജ്യങ്ങള്‍ളിലുള്‍പ്പടെ ഉയര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹം അവിവാഹിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.