നോയിഡയില്‍ 24 മണിക്കൂറിനിടെ അഞ്ചു പീഡനക്കേസുകള്‍

crime

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് അഞ്ചു പീഡനക്കേസുകള്‍. നാലു വയസുകാരിയെ കൗമാരക്കാര്‍ ഉള്‍പ്പെടെ പീഡിപ്പിച്ച കേസുകളാണ് ഇന്നലെ ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

നോയിഡ സെക്ടര്‍ 49-ല്‍ വീട്ടു ജോലിക്കാരിയെ യുവാവ് പീഡിപ്പിച്ചതായാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് നോയിഡ ഫേസ്-മൂന്നില്‍ രണ്ടു പേര്‍ ചേര്‍ന്ന് ഒരു യുവതിയെ പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജെവര്‍ പോലീസ് സ്‌റ്റേഷനിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ 15 വയസുകാരിയായ മകളെ അയല്‍വാസി പീഡനത്തിനിരയാക്കിയെന്ന് പിതാവിന്റെ പരാതിയും ഉള്‍പ്പെടുന്നു.

അതേ സമയം വീട്ടിലേക്ക് അതിക്രമിച്ച് കയറി ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയുമായി ഒരു സ്ത്രീ രബ്ബുപുര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയായതായി പോലീസ് അറിയിച്ചു.വിവിധ സംഭവങ്ങളിലായി നടന്ന പീഡന കേസുകളില്‍ ഇന്നലെ തന്നെ മൂന്നു പേരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.