Friday, April 19, 2024
HomeKeralaസര്‍വകക്ഷി സംഘത്തില്‍ കണ്ണന്താനത്തിന്റെ പേര് ബി.ജെ.പി കൊടുത്ത ലിസ്റ്റിൽ ഇല്ലായിരുന്നു

സര്‍വകക്ഷി സംഘത്തില്‍ കണ്ണന്താനത്തിന്റെ പേര് ബി.ജെ.പി കൊടുത്ത ലിസ്റ്റിൽ ഇല്ലായിരുന്നു

കേരളത്തിൽ നിന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി കൊടുത്ത ലിസ്റ്റില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് ഇല്ലായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എ.എന്‍.രാധാകൃഷ്‌ണന്റെ പേരാണ് ഉണ്ടായിരുന്നതെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വ്യക്തമാക്കി. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കാനം. ബി.ജെ.പിക്കുള്ളിലെ പ്രശ്നങ്ങളാണോ ഇതിന് കാരണമെന്ന ചോദ്യത്തിന്, സ്വാഭാവികമായും അതായിരിക്കാമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments