ഗൗരി ലങ്കേഷ് വധ കേസ്സ് ;ഒരാള്‍ കൂടി അറസ്റ്റില്‍

gauri lankesh

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളിക്ക് തോക്ക് കൈമാറിയെന്ന് സംശയിക്കുന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രി ദക്ഷിണ കര്‍ണാക-കുടക് അതിര്‍ത്തിയിലുള്ള സുള്ള്യയില്‍ നിന്നും മോഹന്‍ നായിക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത മോഹന്‍ നായികിനെ ബംഗളുരു ഹൈക്കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മോഹന്‍ നായിക് കൂടി പിടിയാലയതോടെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മോഹന്‍ നായിക്ക് കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് എന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെ അറസ്റ്റിലായ പരശുറാം വാഗ്മറെയെ സംഭവസ്ഥലത്ത് ബൈക്കില്‍ എത്തിച്ചതും തോക്ക് കൈമാറിയതും ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം. 2017 സെപ്തംബര്‍ അഞ്ചിനാണ് സ്വവസതിക്കു മുന്നില്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പരശുറാം വാഗ്മറെ എന്നയാളായിരുന്നു ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ കൊലയ്ക്ക് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.