ചിരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വീണ് അധ്യാപിക മരിച്ചു

ചിരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി അധ്യാപിക വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് മരിച്ചു. മെക്‌സിക്കോയില്‍ വെച്ചായിരുന്നു അപകടം. അമേരിക്കക്കാരി ഷാരോണ്‍ റഗോലി സിഫേര്‍ണോയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്.വിവാഹിതയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമാണ് ഷാരോണ്‍.അവധി ആഘോഷിക്കാനാണ് ഇവര്‍ മെക്‌സിക്കോയിലെത്തിയത്.താമസിച്ച വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതിനിടെ തല പിന്നോക്കം പോയപ്പോള്‍ നില തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഷാരോണ്‍ നിന്നിരുന്നതിന് പിന്നിലായി തട്ടിനില്‍ക്കാന്‍ പാകത്തില്‍ ഒന്നുമില്ലായിരുന്നു.വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാരോണ്‍ മദ്യപിച്ചിരുന്നില്ലെന്ന് സഹോദരന്‍ വ്യക്തമാക്കി.