Thursday, April 25, 2024
HomeKeralaസൈ​നി​ക വേ​ഷ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ അ​വ​ഹേ​ളി​ച്ചു വീഡിയോ; ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി പിടിയിലാകും

സൈ​നി​ക വേ​ഷ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ അ​വ​ഹേ​ളി​ച്ചു വീഡിയോ; ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി പിടിയിലാകും

സൈ​നി​ക വേ​ഷ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സം​സ്ഥാ​ന​ത്തെ ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​വ​ഹേ​ളി​ച്ച്‌ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​ഡി​യോ പോ​സ്റ്റ് ചെ​യ്ത​യാ​ളെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച​താ​യി പോ​ലീ​സ്. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി കെ.​എ​സ്. ഉ​ണ്ണി​ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കേ​ര​ളം വി​ട്ട ഇ​യാ​ള്‍ വൈ​കാ​തെ പി​ടി​യി​ലാ​കു​മെ​ന്നാ​ണു പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ഡി​ഫെ​ന്‍​സ് സെ​ക്യൂ​രി​റ്റി കോ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു വി​ര​മി​ച്ച ശേ​ഷം ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി​യി​ല്‍ ജോ​ലി നോ​ക്കു​ന്ന ഉ​ണ്ണി​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ആ​ള്‍​മാ​റാ​ട്ടം, പൊ​തു​ജ​ന​ശ​ല്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക്രൈം ​കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വീ​ഡി​യോ സം​ബ​ന്ധി​ച്ച്‌ സൈ​ബ​ര്‍ സെ​ല്‍, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യേ​യും സ​ര്‍​ക്കാ​രി​നേ​യും ചോ​ദ്യം ചെ​യ്ത് സൈ​നി​ക വേ​ഷ​ത്തി​ല്‍ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ സൈ​നി​ക​ന​ല്ലെ​ന്നു ക​ര​സേ​നാ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ദു​ര​ന്ത ബാ​ധി​ത മേ​ഖ​ല​യി​ല്‍ സൈ​ന്യം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ പ്രച​രി​പ്പി​ക്ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments