സുപ്രീംകോടതിയിലെ 25 ജഡ്ജിമാർ 25,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

supreme court

കടുത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിനു സഹായവുമായി രാജ്യത്തെ പരമോന്നത നീതിപീഡം. സുപ്രീംകോടതിയിലെ 25 ജഡ്ജിമാരും 25,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. കേരളത്തിനു സഹായം നല്‍കാനായി എല്ലാ ജഡ്ജിമാരോടും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭ്യര്‍ത്ഥിച്ചിരുന്നു. കേരളത്തിലെ 10 മില്യണ്‍ ജനങ്ങള്‍ ദുരിതബാധിതരായെന്നും അവര്‍ക്കായി എല്ലാവരും ഒരുമിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബഞ്ച് നിരീക്ഷിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും കേരലത്തിന് സഹായം നല്‍കുമെന്ന് വ്യക്തമാക്കി.