Friday, March 29, 2024
HomeNationalഅഴിമതിയിൽ മുങ്ങി തോർത്തി ഇന്ത്യയെ ഒന്നാം സ്ഥാനത്ത്; റിപോർട്ടുകൾ പുറത്ത്

അഴിമതിയിൽ മുങ്ങി തോർത്തി ഇന്ത്യയെ ഒന്നാം സ്ഥാനത്ത്; റിപോർട്ടുകൾ പുറത്ത്

അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള ‘ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍’ റിപ്പോര്‍ട്ട് പുറത്ത്. ഏഷ്യാ പസഫിക് മേഖലയിലെ അഴിമതി സംബന്ധിച്ച് ഒന്നര വര്‍ഷത്തോളം നടത്തിയ സര്‍വേയുടെ ഫലമാണ് ലോക അഴിമതി വിരുദ്ധ സഖ്യമായ ‘ട്രാന്‍സപരന്‍സി’ പുറത്തുവിട്ടത്. അടിസ്ഥാന സൗകര്യങ്ങള്‍ സ്വന്തമാക്കുന്നതിനു വേണ്ടി കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 69 ശതമാനവും വ്യക്തമാക്കിയതായും ഇത് മേഖലയിലെ ഏറ്റവും ഉയര്‍ന്ന അഴിമതി നിരക്കാണെന്നും ട്രാന്‍സ്പരന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിയറ്റ്‌നാം (65 ശതമാനം), തായ്‌ലാന്റ് (41), പാകിസ്താന്‍ (40), മ്യാന്മര്‍ (40) എന്നിവയാണ് അഴിമതിയുടെ കാര്യത്തില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍.

സര്‍ക്കാറില്‍ നിന്നുള്ള സേവനങ്ങള്‍ സ്വന്തമാക്കുന്നതിനു വേണ്ടി നാലില്‍ ഒരാള്‍ എന്ന നിരക്കില്‍ കൈക്കൂലി നല്‍കേണ്ടി വരുന്നുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടി വരുന്നത് പോലീസിനാണ്; 39 ശതമാനം. ഭരണകര്‍ത്താക്കള്‍ (37 ശതമാനം), സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ (35), പ്രാദേശിക ജനപ്രതിനിധികള്‍ (35), നികുതി ഉദ്യോഗസ്ഥര്‍ (29), ബിസിനസ് എക്‌സിക്യൂട്ടീവുമാര്‍ (29), ന്യായധിപന്മാര്‍ (25), മതനേതാക്കള്‍ (18) എന്നിങ്ങനെയാണ് കൈക്കൂലി വിഹിതത്തിന്റെ കണക്ക്. അഴിമതി നേരിടുന്നതിന് ഗവണ്‍മെന്റ് ചെയ്യുന്ന കാര്യങ്ങള്‍ തൃപ്തികരമാണെന്ന് ഇന്ത്യയിലെ 53 ശതമാനവും വിശ്വസിക്കുന്നു. ജനവിശ്വാസത്തിന്റെ കാര്യത്തില്‍ ഏറ്റവും പിറകില്‍ (14 ശതമാനം) ദക്ഷിണ കൊറിയയാണ്. പൊലീസില്‍ നിന്നുള്ള സേവനത്തിനാണ് ഏറ്റവും കൂടതല്‍ കൈക്കൂലി (30 ശതമാനം) നല്‍കേണ്ടി വരുന്നത്. ഐ.ഡി, വോട്ടര്‍ കാര്‍ഡ്, പെര്‍മിറ്റ് (23 ശതമാനം), കോടതി സേവനങ്ങള്‍ (23), പബ്ലിക് സ്‌കൂളുകള്‍ (22), പൊതു ആസ്പത്രികള്‍ (18) എന്നിവയാണ് ‘വിലയേറിയ’ മറ്റ് കൈക്കൂലി മേഖലകള്‍. ഇതില്‍ കോടതി സേവനങ്ങളൊഴികെ എല്ലാ മേഖലയിലെയും അഴിമതിയില്‍ ഇന്ത്യ ഏറെ മുന്നിലാണ്. 16 ഏഷ്യാ പസഫിക് രാജ്യങ്ങളിലായി 900 ദശലക്ഷം കോടി ജനങ്ങള്‍ (മൊത്തം ജനസംഖ്യയുടെ നാലില്‍ ഒന്ന് എന്ന കണക്കില്‍) കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കൈക്കൂലി നല്‍കിയിട്ടുണ്ട്. 35 വയസ്സില്‍ താഴെയുള്ളവരാണ് കൈക്കൂലി നല്‍കുന്നവരില്‍ ഏറെയും. ഇക്കാര്യത്തില്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments