Friday, April 19, 2024
HomeCrimeഅന്യസ്ത്രീകളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യ ഭർത്താവിന്റെ ജനന്ദ്രേിയം മുറിച്ചു കക്കൂസിൽ എറിഞ്ഞു

അന്യസ്ത്രീകളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യ ഭർത്താവിന്റെ ജനന്ദ്രേിയം മുറിച്ചു കക്കൂസിൽ എറിഞ്ഞു

അന്യസ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തുന്നെന്ന സംശയത്തിൽ  ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു കക്കൂസില്‍ കളഞ്ഞു. പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങ്ങിന്റെ ഭാര്യയയാണ് ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവ് ആസാദിന്റെ തലയില്‍ വടി കൊണ്ട് അടിച്ച് ബോധരഹിതനാക്കി. അതിനു ശേഷമാണ് ഭാര്യ സുഖ്‌വന്ത് ആക്രമണം നടത്തിയതെന്ന് ജലന്ധര്‍ എ സി പി സതിന്ദര്‍ കുമാര്‍ അറിയിച്ചു.പരസ്ത്രീകളുമായി ആസാദിന് അവിഹിത ബന്ധമുണ്ടെന്ന് സുഖ്‌വന്തിന് സംശയമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആസാദിന്റെ പിതാവ് പരാതി നൽകിയതിനെ തുടര്‍ന്ന് സുഖ്‌വന്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍  ചെയ്തു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments