Friday, March 29, 2024
HomeKeralaമ​ദ്യ​ല​ഹ​രി​യി​ൽ മൃഗശാലയിലെ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

മ​ദ്യ​ല​ഹ​രി​യി​ൽ മൃഗശാലയിലെ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

മ​ദ്യ​ല​ഹ​രി​യി​ൽ തിരുവനന്തപുരം മൃഗശാലയിലെ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. രാ​വി​ലെ 11.45-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മു​രു​ക​ൻ (45) ആ​ണ് സിം​ഹ​ത്തി​ന്‍റെ കൂ​ടി​നു മു​ന്നി​ലെ മ​തി​ൽ ക​ട​ന്ന് കി​ട​ങ്ങി​ലേ​ക്ക് ചാ​ടി​യ​ത്. യുവാവിന്‍റെ മു​ന്നി​ലേ​ക്ക് സിം​ഹം ന​ട​ന്ന് നി​ങ്ങു​ന്ന​ത് ക​ണ്ട സ​ന്ദ​ർ​ശ​ക​ർ ബ​ഹ​ളം കൂ​ട്ടു​ക​യും ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ സിം​ഹ​ക്കൂ​ട്ടി​ന​ക​ത്തി​റ​ങ്ങി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൃ​ഗ​ശാ​ല സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ യു​വാ​വാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ മൃ​ഗ​ശാ​ല അ​ധി​കൃ​ത​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പരിക്ക് ഗുരുതരമല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments