Saturday, April 20, 2024
HomeNationalവിവാഹത്തിനായി 45 ദിവസത്തെ പരോൾ വേണമെന്ന സ്‌ഫോടനക്കേസ് പ്രതി അബുവിന്റെ ആവശ്യം തള്ളി

വിവാഹത്തിനായി 45 ദിവസത്തെ പരോൾ വേണമെന്ന സ്‌ഫോടനക്കേസ് പ്രതി അബുവിന്റെ ആവശ്യം തള്ളി

വിവാഹം കഴിക്കാന്‍ പരോളിലിറങ്ങണമെന്ന മുംബൈ സ്‌ഫോടനകേസിലെ പ്രതി അബു സലീമിന്റെ ആവശ്യം തള്ളി. നവി മുംബൈ കമ്മീഷണറാണ് അബു സലിമിന് പരോള്‍ നിഷേധിച്ചത്. 48 കാരനായ അബു സലിം വിവാഹത്തിനായി 45 ദിവസത്തെ പരോളാണ് ആവശ്യപ്പെട്ടത്. 93 ലെ മുംബൈ സ്‌ഫോടനപരമ്പര കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് മുംബൈയിലെ തലോജ ജയിലില്‍ തടവില്‍ കഴിയുകയാണ് അബു സലിം. 1993 മാര്‍ച്ച് മൂന്നിന് നടന്ന മുംബൈ സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് അബു സലിം. കൂട്ടുപ്രതിയായ മുസ്തഫ ദോസയെ യുഎഇ സര്‍ക്കാര്‍ ഇന്ത്യക്ക് വിട്ടുനല്‍കിയെങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടയുകയായിരുന്നു. പോര്‍ച്ചുഗല്‍ സര്‍ക്കാരാണ് അബു സലിംമിനെ ഇന്ത്യക്ക് കൈമാറിയത്. തൂക്കിക്കൊല്ലില്ല എന്ന ഉറപ്പ് വാങ്ങിയതിന് ശേഷമായിരുന്നു കൈമാറ്റം. നൂറിലധികം പേരെ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. സുപ്രീംകോടതി ദയാഹര്‍ജി തള്ളിയതിന് പിന്നാലെ മറ്റൊരു പ്രധാനപ്രതി യാക്കൂബ് മേമനെ 2015 ല്‍ തൂക്കിക്കൊന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments