Friday, April 19, 2024
HomeKeralaയാക്കോബായ സഭയുടെ പരമാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതിയന്‍ ചൊവ്വാഴ്ച കേരളത്തില്‍

യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതിയന്‍ ചൊവ്വാഴ്ച കേരളത്തില്‍

യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷന്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതിയന്‍ കേരളത്തില്‍ ചൊവ്വാഴ്ച രാവിലെ എത്തും.പാത്രീയര്‍ക്കീസിന്റെ നേരീട്ടുള്ള ഭരണത്തിലുള്ള സിംഹാസനപള്ളികളുടെ മെത്രാപ്പോലീത്താമാരുടെ ക്ഷണം സ്വീകരിച്ചാണ് കേരളത്തില്‍ എത്തുന്നത്. സഭാ കേസ് അതിന്റെ പാരമ്യത്തില്‍ എത്തി നിൽക്കുമ്പോൾ എത്തുന്നതിന് ഏറെ പ്രധാന്യം കല്‍പ്പിക്കപ്പെടുന്നു.മലങ്കരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി പാത്രീയര്‍ക്കീസ് ബാവ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസോലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദിദ്വിയന്‍ കാതോലിക്കാ ബാവയ്ക്ക് കത്ത് അയച്ചിരുന്നു. ചര്‍ച്ചയ്ക്ക് കാതോലിക്കാ ബാവ ഇതിന് രഹസ്യമായ സമ്മതം മൂളിതായും അറിയുന്നു. ചൊവ്വാഴ്ച രാവിലെയാണ് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതിയന്‍ കേരളത്തില്‍ എത്തുന്നത്.രാവിലെ 9ന് നെടുബാശേരിയില്‍ എത്തുന്ന പാത്രീയര്‍ക്കീസിനെ ശ്രഷ്ം കാതോലിക്കാ തോമസ് പ്രഥമനും മറ്റും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സിനഡില്‍ പങ്കെടുത്തശേഷം നാലിന് മാധ്യമ പ്രവര്‍ത്തകരെ കാണും. തുടര്‍ന്ന് വര്‍ക്കിംഗിംഗ് കമ്മറ്റിയിലും പങ്കെടുത്തശേഷം ശ്രേഷ്ം കാതോലിക്കാ ബാവയോടൊപ്പം അത്താഴത്തിന് ശേഷം തിരുവനന്തപുരത്തിന് തിരിക്കും. പിറ്റേന്ന് മുഖ്യമന്ത്രിയെ കാണും പ്രഭാത ഭക്ഷണവും മുഖ്യമന്ത്രിയോടൊപ്പം ആയിരിക്കും. അതിന് ശേഷം മഞ്ഞിനിക്കരയില്‍ എത്തി തന്റെ മുന്‍ഗാമിയുടെ കബറിടത്തില്‍ ധൂപപ്രാര്‍ത്തന നടത്തും. വൈകുന്നേരം 6ന് പുത്തന്‍കുരിശ് പാത്രീയര്‍ക്കാ സെന്ററിനോടനു ബന്ധിച്ചുള്ള പള്ളി കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് മലേകുരിശ് ദയറാ സന്ദര്‍ശിക്കും. പിറ്റേന്ന് ഡല്‍ഹിയ്ക്ക് പോകും. ഇതിനിടയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് ബുധനാഴ്ച ചേരും. രാവിലെ 10.30 മുതല്‍ സഭാ ആസ്ഥാനമായമായ ദേവലോകത്താണ് സുന്നഹദോസ് ചേരുക. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളുടെ തര്‍ക്കത്തിന് വിരാമം ഇടുന്നതിന് യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷന്‍ കേരളത്തില്‍ ഉള്ളപ്പോളാണ് സുന്നഹദോസ് നടക്കുന്നതെന്നാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. സുന്നഹദോസിന്റെ അജഡയില്‍ പാത്രീയര്‍ക്കീസിന്റെ മലങ്കര സന്ദര്‍ശനമോ, ചര്‍ച്ചയോ ഒന്നും ഇല്ല. സെമിനാരി പ്രശ്നങ്ങളും ഇടുക്കി ഭദ്രാസനത്തിലെ പ്രശ്നങ്ങളുമാണ് അജഡയില്‍ ഉള്ളത്. എന്നാല്‍ അദ്ധ്യക്ഷന്‍ അനുവദിക്കുന്ന ഇതര വിഷയത്തില്‍ നിലവിലെ സാഹചര്യം ചര്‍ച്ചയ്ക്ക് വരുമെന്നാണ് സൂചന. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരീട്ട് കാതോലിക്കാ ബാവ പാത്രീയര്‍ക്കീസ് ബാവയുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് ശ്വാശത പരിഹാരം കാണണമെന്ന് അറിയിച്ചതായാണ് വിവരം.ബുധനാഴ്ച നടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടാകും എന്നു തന്നെയാണ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താമാരും വൈദീകരും നല്‍കുന്ന സൂചന. സഭയുടെ ഏതെങ്കിലും ഒരു സമിതിയില്‍ ആലോചിക്കാതെ തീരുമാനം പറയുന്നത് ശരിയല്ലന്ന നിലപാടില്‍ കാതോലിക്കാ ബാവ ഉറച്ച്‌ നില്‍ക്കുന്നതുകൊണ്ടാണ് ഇപ്പോഴും പഴയ നിലപാട് തന്നെ പറയുന്നതെന്നാണ് സഭാ വ്യത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. സുന്നഹദോസില്‍ ചര്‍ച്ചയ്ക്ക് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. യാക്കോബായ സഭയില്‍ ചില നിര്‍ദേശങ്ങള്‍ പാത്രീയര്‍ക്കീസ് ബാവ എത്തുന്നതിന് മുന്‍പ് തന്നെ നല്‍കിയതായി വിവരം പുറത്ത് വരുന്നുണ്ട്. തന്റെ സന്ദര്‍ശനം കൊണ്ട് ഒരു കലഹം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. മലങ്കരയില്‍ ഒറ്റ സഭയാണ് തന്റെ സ്വപ്നം. ഇതില്‍ വിയോജിപ്പ് ഉള്ളവര്‍ക്ക് (മെത്രാപ്പോലീത്താമാര്‍ ഉള്‍പ്പടെ)തന്റെ അധീകാരത്തിന്‍ കീഴിലുള്ള സിംഹാസനപള്ളികളില്‍ തുടരാം.രാജ്യത്തിന്റെ പ്രധാന നീതി പീഠം വിധിച്ച ഉത്തരവിനെ ആര്‍ക്കും ലംഘിക്കാനവില്ലന്നും നിര്‍ദേശത്തില്‍ പറയുന്നതായും അറിയുന്നു. ഈ സന്ദര്‍ശനത്തോടെ മലങ്കരയില്‍ ഇരു സഭകളും തമ്മില്‍ സമാധാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments